ശ്രീനഗർ: അതിർത്തിരേഖ കടക്കാൻ ശ്രമിച്ച ഭീകരനെ വധിച്ച് ബിഎസ്എഫ്.  ജമ്മുവിലെ അർണിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമായിരുന്നു ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കശ്മീർ പോലീസ് അറിയിച്ചു.  അർണിയ സെക്ടറിൽ പട്രോളിംഗ് ഡ്യൂട്ടിയിലുള്ള ബിഎസ്എഫ് ഉദ്യോഗസ്ഥർ സംശയാസ്പദമായ ചലനം കണ്ട് നിരീക്ഷിച്ചതിനെ തുടർന്നാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപെട്ടത്.  മേഖലയിൽ ബിഎസ്എഫ് തിരച്ചിൽ നടത്തുകയാണ്. 


Also Read: Jammu Kashmir | ശ്രീന​ഗറിൽ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു


കഴിഞ്ഞ ദിവസം കശ്മീരിലെ കുപ്‌വാരയിലും പാക് ഭീകരൻ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിരുന്നു. പക്ഷെ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ആ ശ്രമം വിജയിച്ചില്ല.  നുഴഞ്ഞു കയറാൻ ശ്രമിച്ചത് പാക് ഭീകരനായ മുഹമ്മദ് ഷാബിർ മാലിക്കാണ്.  ഇയാൾ ഏറ്റമുട്ടലിനെ തുടർന്ന് കൊല്ലപ്പെടുകയും ചെയ്തു.


Also Read: Viral Video: വെള്ളത്തിൽ പരസ്പരം പ്രണയിക്കുന്ന പാമ്പുകൾ..!


ഇയാളുടെ കയ്യിൽ നിന്നും പക്കൽ നിന്നും ഒരു എകെ 47 റൈഫിളും ഗ്രനേഡുകളും സൈന്യം കണ്ടെടുത്തി. ഇപ്പോൾ അർണിയ സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റശ്രമം കൂടിയാകുമ്പോൾ പുതുവത്സരത്തിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റമാണിത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.