അമൃത്സര്‍: പാകിസ്ഥാനില്‍ തടവില്‍ കഴിഞ്ഞിരുന്ന 21കാരനായ ജതീന്ദ്ര അര്‍ജാന്‍വാര ജയില്‍ മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തി. 2013 മുതല്‍ പാകിസ്ഥാനിലെ ജയിലിലായിരുന്നു ജതീന്ദ്ര. മധ്യപ്രദേശ് സ്വദേശിയായ ജതീന്ദ്ര ഇന്ത്യയില്‍ തിരിച്ചെത്തിയതിന്‍റെ സന്തോഷം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


എനിക്ക് ടിബിയും ക്യാന്‍സറുമാണെന്നും പാകിസ്ഥാനിലെ ജയിലില്‍ ചികിത്സയിലായിരുന്നുവെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജതീന്ദ്ര എഎന്‍ഐയോട് പറഞ്ഞു.


ബുധനാഴ്ചയാണ് പാകിസ്ഥാന്‍ ഫോറിന്‍ ഓഫീസ് ജതീന്ദ്രയുടെ മോചനകാര്യം പുറത്തുവിട്ടത്. അസുഖബാധിതനായതിനാലാണ് ജയിലില്‍ നിന്ന് വിടുന്നതെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു.