ന്യുഡൽഹി: ആഗസ്റ്റ് 3 ന് ആണ് രക്ഷാ ബന്ധൻ.  രക്ഷാ ബന്ധന് മുന്നോടിയായി പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ചിരിക്കുകയാണ് പാക് സ്വദേശിനി ഖമർ മൊഹ്‌സിൻ ഷെയ്ക്ക്.  തപാൽ വഴിയാണ് ഖമർ രാഖി അയച്ചത്.  അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി പ്രാർത്ഥിക്കുന്നുവെന്നും ഖമര് അറിയിച്ചു.കഴിഞ്ഞ 25 വര്‍ഷമായി രക്ഷാ ബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രിയ്ക്ക് ഇവര്‍ രാഖി കെട്ടി നല്‍കാറുണ്ട്.  തന്റെ ഭർത്താവും മകനും നരേന്ദ്ര മോദിയുടെ വലിയ ആരാധരാണെന്നും അവർ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ വന്നാൽ താൻ തീർച്ചയായും ഡൽഹിയിലേക്ക് പോകുമെന്ന് ഖമർ മൊഹ്‌സിൻ ഷെയ്ക്ക് വാർത്താ ചാനലിനോട് വ്യക്തമാക്കി.   താനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഖമര്‍ മെഹ്‌സിന്‍ പറഞ്ഞു.  



മാത്രമല്ല പ്രധാനമന്ത്രി വളരെ ലളിതമായ ആളാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യുന്നുവെന്നും പറഞ്ഞ ഖമർ തന്റെ രണ്ട് പാക് സഹോദരിമാരും പ്രധാനമന്ത്രി മോദിയ്ക്ക് രാഖി കെട്ടാൻ ആഗ്രഹിക്കുന്നുവെൻണും സൂചിപ്പിച്ചു.  


കഴിഞ്ഞ വർഷവും ഖമർ പ്രധാനമന്ത്രിയ്ക്ക് രാഖി കെട്ടിയിരുന്നു.  തന്റെ സഹോദരന് രാഖി കെട്ടാന്‍ അവസരം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷം മോദിയ്ക്ക് രാഖി കെട്ടിയ ശേഷം അവര്‍ പ്രതികരിച്ചത്. പാക് സ്വദേശിയായ ഖമർ ഇന്ത്യൻ വംശജനുമായി വിവാഹം കഴിച്ചതിന് ശേഷമാണ് ഇന്ത്യയിലെത്തിയത്. ഇപ്പോൾ ഇവർ അഹമ്മദാബാദിലാണ് താമസിക്കുന്നത്.  


വർഷത്തിലൊരിക്കൽ മൂത്ത സഹോദരനെ 'രാഖി' കെട്ടാനുള്ള അവസരം തനിക്ക് ലഭിക്കുന്നതിൽ താൻ സന്തോഷവതിയാണെന്നും.  അടുത്ത അഞ്ച് വർഷം അദ്ദേഹത്തിന് വളരെയധികം നന്നായിരിക്കണമെന്ന് പ്രാർത്ഥിക്കുന്നുവെന്നും, അദ്ദേഹം എടുക്കുന്ന നല്ല തീരുമാനങ്ങൾ ലോകം മുഴുവൻ തിരിച്ചറിയണമെന്നും ഖമർ അഭിപ്രായപ്പെട്ടു.  കൂടാതെ തന്റെ ഭർത്താവ് വരച്ച ചിത്രം പ്രധാനമന്ത്രിയ്ക്ക് നൽകുമെന്നും അവർ പറഞ്ഞു.  


ട്രിപ്പിൾ തലാഖിനെതിരെ നിയമം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ അവർ പ്രശംസിച്ചു. ഈ നിയമം കൊണ്ടുവരാൻ മോദിയ്ക്ക് അല്ലാതെ ആർക്കും കഴിയില്ലയെന്നും അവർ പറഞ്ഞു.  മുസ്ലീം സ്ത്രീകൾക്കായുള്ള നല്ലൊരു നടപടിയാണ് അദ്ദേഹം കൈക്കൊണ്ടതെന്നും അവർ പറഞ്ഞു.   


കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നഷ്ടപ്പെട്ട വൃന്ദാവനിലെ വിധവകൾ കൈകൊണ്ട് നിർമ്മിച്ച 501  രാഖികളും  നിരവധി മുഖംമൂടികളും മോദിയ്ക്ക് അയച്ചിട്ടുണ്ട്.