ന്യൂഡൽഹി: Pakistani Terrorist Arrested In Delhi: രാജ്യതലസ്ഥാനത്ത് പാക്കിസ്ഥാൻ ഭീകരൻ (Pakistani Terrorist) അറസ്റ്റിൽ. ഇയാളിൽ നിന്നും AK-47 തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ (Laxmi Nagar) നിന്നുമാണ് നിന്ന് പാക് ഭീകരനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത് (Pak Terrorist Arrests In Delhi).  അറസ്റ്റിലായ പാക്കിസ്ഥാൻ ഭീകരന്റെ പേര് മുഹമ്മദ് അഷ്റഫ് അലി (Terrorist Mohammad Ashraf aka Ali) എന്നാണ്.  


 



\


പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ (Terrorist From Pakistan's Punjab)താമസിക്കുന്നയാളാണ് ഈ ഭീകരൻ. തീവ്രവാദിയായ മുഹമ്മദ് അഷ്റഫ് ഡൽഹിയിലെ ശാസ്ത്രി നഗറിൽ അലി അഹമ്മദ് നൂരി എന്ന പേരിലാണ് താമസിച്ചിരുന്നത്.  ഇയാളിൽ നിന്നും AK-47 തോക്കും,  ഗ്രനേഡും പോലീസ് കണ്ടെടുത്തു. വ്യാജ രേഖകളുടെ സഹായത്തോടെ ഭീകരൻ ഇവിടുത്തെ തിരിച്ചറിയൽ കാർഡും ഉണ്ടാക്കിയിരുന്നു.


ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഭീകരനായ അലിയെന്ന മുഹമ്മദ് അഷ്റഫിന്റെ പേരിൽ  UA (P) Act, എക്സ്പ്ലോസീവ് നിയമം (Explosive Act), ആയുധ നിയമം (Arms Act) എന്നിവ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.  


Also Read:  Shopian Encounter: തിരിച്ചടിച്ച് സൈന്യം; ഷോപിയാനിൽ 3 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു


ഡൽഹി പോലീസ് തീവ്രവാദിയെ ചോദ്യം ചെയ്യുന്നു


പാക്കിസ്ഥാൻ ഭീകരർ തലസ്ഥാനത്ത് ഒളിച്ചിരിക്കുന്നതായി ഡൽഹി പോലീസിന് ദിവസങ്ങൾക്ക് മുമ്പ് വിവരം ലഭിച്ചിരുന്നു.  അതിന്റെ അടിസ്ഥാനത്തിൽ തീവ്രവാദികളെ പിടിക്കാനുള്ള നിരന്തര ശ്രമം നടത്തുകയായിരുന്നു ഡൽഹി പോലീസ്.  അങ്ങനെയാണ്  തീവ്രവാദി മുഹമ്മദ് അഷ്റഫിനെ പിടികൂടിയത് ഇപ്പോൾ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.


പാക് ഭീകരന്റെ കൂട്ടാളികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു


അറസ്റ്റ് ചെയ്ത ഭീകരനായ മുഹമ്മദ് അഷ്റഫിനൊപ്പം എത്ര പേർ ഉണ്ടെന്നത് കണ്ടെത്തുന്നതിനാണ് ഡൽഹി പോലീസിന്റെ ഇപ്പോഴത്തെ ശ്രമം.  മുഹമ്മദ് അഷ്റഫിന്റെ കൂട്ടാളികൾ ഡൽഹിയിലെ മറ്റ് പലയിടങ്ങളിലും ഒളിച്ചിരിക്കുകയായിരിക്കാം എന്ന സംശയത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ മറ്റ് പല സ്ഥലങ്ങളിലും പോലീസ് റെയ്ഡ് നടത്തുന്നുണ്ട്.


ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഉത്സവ സമയത്ത് വലിയൊരു ടാർഗെറ്റ് ഓടെയായിരിക്കും ഇവർ ഡൽഹിയിലേക്ക് എത്തിയത് എന്നാണ്.   ഇപ്പോൾ നവരാത്രി സമയമായതിനാൽ വലിയ തിരക്കാണ് എല്ലായിടത്തും ഉള്ളത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.