ശ്രീനഗര്‍: ജമ്മു കശ്മീരിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍. പെണ്‍കെണിയാണ് പാക്കിസ്ഥാന്‍റെ പുതിയ തന്ത്രം. ആയുധങ്ങള്‍ കടത്തുന്നതിനും നുഴഞ്ഞുകയറ്റക്കാരായ ഭീകരര്‍ക്ക് വഴികാട്ടിയാകാനും ഇത്തരം യുവാക്കളെ ഉപയോഗിക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കണ്ണിയില്‍ പെട്ട സെയ്ദ് ഷാദിയ എന്ന യുവതിയെ കഴിഞ്ഞ ആഴ്ച സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ആണ് വിവരങ്ങള്‍ പുറത്തുവരുന്നത്‌.  


ബന്ദിപ്പുരയില്‍ നിന്നാണ് യുവതി പിടിയിലായത്. ഇവരുടെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒട്ടേറെ അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായി. താഴ്‌വരയിലെ യുവാക്കള്‍ ഇവ പിന്തുടരുന്നുണ്ട്. യുവാക്കളുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്ന ഇവര്‍ പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കുന്നതായി കണ്ടെത്തി.


ചാറ്റിങ്ങിലൂടെ യുവാക്കളെ പാട്ടിലാക്കിയ യുവതി തനിക്ക് ചില സാധനങ്ങള്‍ എത്തിച്ചു നല്‍കിയാല്‍ തമ്മില്‍ കാണാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവാക്കളെ ആയുധക്കടത്തിന് ഉപയോഗിച്ചിരുന്നത്.


കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥരടക്കം യുവതിയുടെ സൗഹൃദവലയത്തിലുണ്ടെന്നാണ് വിവരം. യുവാക്കളുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്ന യുവതി പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കുന്നതായും കണ്ടെത്തി.