ന്യൂഡൽഹി: രാജ്യത്തെ പൗരത്വ ഭേദഗതി നടപ്പിലാക്കിയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ച് ഇപ്പോൾ ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന പാക്കിസ്ഥാൻ യുവതി സീമ ഹൈദർ. ഓൺലൈൻ ഗെയിമിങ്ങിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകൻ സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായിരുന്നു സീമ ഹൈദർ തന്റെ നാല് കുട്ടികൾക്കൊപ്പം പാക്കിസ്ഥാനിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയത്. പൗരത്വ നിയമം പാസാക്കിയതോടെ തനിക്കും ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയാണെന്നും അവർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സീമയുടെ വാക്കുകൾ ഇങ്ങനെ


രാജ്യത്ത് ഇന്ത്യൻ സർക്കാർ പൗരത്വ ഭേദഗതി നടപ്പിലാക്കിയിരിക്കുകയാണ്. ഇതിൽ താൻ ഏറെ സന്തോഷവതിയാണ്. എന്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തത് അത് നടപ്പിലാക്കിയിരിക്കുകയാണ് ഇതിന് ഞാൻ സർക്കാറിനെ അഭിനന്ദിക്കുന്നു. തന്റെ ജീവിതത്തിലുടനീളം താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കടപ്പെട്ടിരിക്കും. തനിക്കും താമസിയാതെ പൗരത്വം ലഭിക്കും എന്നാണ് പ്രതീക്ഷ.


ALSO READ: വ്യോമസേനയുടെ തേജസ് വിമാനം ജനവാസ മേഖലയിൽ തകർന്നുവീണു


തന്റെ സഹോദരനായ അഭിഭാഷകൻ എപിസിങ്ങിനോടും നന്ദി അറിയിക്കുന്നു എന്നാണ് സിനിമ തന്റെ വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചത്.
ഇന്ത്യൻ ത്രിവർണ്ണ പതാകയെന്തി മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ വഹിച്ചു നിൽക്കുന്ന സച്ചിനെയും കുട്ടികളെയും സീമ പങ്കുവെച്ച വീഡിയോയിൽ ദൃശ്യമാണ്.


എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ സിനിമാ ഹൈദറിന് സിഎഎയുടെ ഗുണം കിട്ടുകയില്ല എന്നുള്ളതാണ്. പാർലമെന്റ് 2019ൽ പാസാക്കിയ നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതോടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, പാർസികൾ, ക്രിസ്ത്യാനികൾ എന്നീ മതസ്ഥർക്ക്  സിഎഎ ഗുണം ചെയ്യും.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


 

 


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.