ഇസ്‌ലാമാബാദ് ∙ ഇസ്ലാമാബാദ്: തീവ്രവാദികളെ രക്തസാക്ഷികളെന്ന് വാഴ്ത്തുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.  നല്ല തീവ്രവാദവും മോശം തീവ്രവാദവുമില്ല . തീവ്രവാദം തീവ്രവാദം തന്നെയാണ്.  ഇസ്ലമാബാദില്‍ നടക്കുന്ന ഏഴാമത്തെ സാര്‍ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

സൈനിക നടപടിക്കിടെ കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രക്തസാക്ഷിയായി 


വിലയിരുത്തിയിരുന്നതിനെതിരെയാണ് രാജ്നാഥ് സിങ്ങിന്‍റെ പ്രസംഗം. അതേസമയം, രാജ്നാഥ് സിങ്ങിന്‍റെ പ്രസംഗം പാക്കിസ്ഥാനിലെ ഒരു മാധ്യമങ്ങളെയും റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചില്ല. കൂടാതെ, സാര്‍ക് ഉച്ചകോടിയില്‍ രാജ്‌നാഥ് സിങ്ങിന്‍റെ പ്രസംഗം പുറത്തുവിടാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


സാർക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് രാജ്നാഥ് സിങ് ഇസ്‍ലാമാബാദിലെത്തിയത്. കഴിഞ്ഞ ദിവസം ഇസ്ലമാബാദിലത്തെിയ സിങ്ങിനെ സ്വീകരിക്കാന്‍ ഉന്നതതലത്തില്‍ നിന്നുള്ള വ്യക്തികളാരും എത്തിയിരുന്നില്ല. സാര്‍ക് യോഗം തുടങ്ങുന്നതിന് മുമ്പ് വേദിയായ സെറീന ഹോട്ടലില്‍ രാജ്‌നാഥ് സിങ് പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാനുമായി ഹസ്തദാനം നടത്തിയിരുന്നു. 


കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ച സംഭവത്തില്‍ പാകിസ്താന്റെ പ്രതികൂലമായ പ്രസ്താവനകളും നടപടികളും ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷി'യെന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി നവാസ് ശെരീഫ്, ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന്  പ്രഖ്യാപനവും നടത്തിയിരുന്നു.