ന്യൂഡല്‍ഹി: പാകിസ്ഥാനും,ചൈനയും ഇന്ത്യക്ക് ഭീക്ഷണി സൃഷ്ടിക്കുകയാണെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. പാകിസ്ഥാനാണ് ഭീകരതയെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നത്. ഭീകരതയോട് ഒരു തരി സഹതാപം പോലും ഇന്ത്യന്‍ സൈന്യത്തിനില്ല. ഇതിനെതിരെ ശക്തമായ തിരിച്ചടി തന്നെ നല്‍കിയിരിക്കും. കരസേനാ ദിനത്തിന് മുന്നോടിയായി വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനെതിരെയുള്ള കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാക്കിസ്ഥാന്‍ തുടരുകയാണ്. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം കര്‍ശന നിലപാട് തന്നെ കൈക്കൊള്ളും. ഏത് സമയത്തും എവിടേയയും അതീവ കൃത്യതയോടെ തന്നെ ഇന്ത്യന്‍ സൈന്യം പ്രതികരിക്കും. India യുടെ ഈ സന്ദേശം ലോകമെമ്പാടും നമ്മള്‍ നല്‍കി കഴിഞ്ഞെന്നും കരസേനാ മേധാവി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 


ALSO READ: കാർഷിക നിയമങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ


 


സുരക്ഷാ വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഇരു ഭാഗത്ത് നിന്നും അതിര്‍ത്തികളില്‍ സൈന്യത്തെ പിന്‍വലിക്കുന്ന നടപടി ഉണ്ടായിട്ടില്ല. ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നുണ്ട്.


കഴിഞ്ഞ വര്‍ഷം സൈന്യം(Indian Army) നേരിട്ടത് രണ്ട് വ്യത്യസ്ത വെല്ലുവിളികളായിരുന്നു. അതിര്‍ത്തിയിലെ പോരാട്ടത്തിനൊപ്പം രാജ്യത്തെ Corona പ്രതിരോധത്തിലും സൈന്യത്തിന് മുന്നണിയില്‍ നില്‍ക്കാന്‍ സാധിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൊറോണ പ്രതിരോധത്തില്‍ സൈന്യം നിര്‍ണായകമായി. സമാധാനമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നരവനെ കൂട്ടിച്ചേര്‍ത്തു. അതിനിടയിൽ ലഡാഖ് മേഖലയിൽ നിന്നും ചൈന അവരുടെ 10000 സൈനീകരെ പിൻവലിച്ചിട്ടുണ്ട്. അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ ചൈനയുടെ മാറ്റം ഇന്ത്യ സൂക്ഷമമായി തന്നെയാണ് നിരീക്ഷിക്കുന്നത്.


 


ALSO READആദ്യഘട്ട Covid Vaccine നാളെ കേരളത്തിലെത്തും


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.