ന്യുഡൽഹി: Pan-Aadhaar linking: കേന്ദ്ര സർക്കാർ പാൻ-ആധാർ (Pan-Aadhaar Card) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി 2022 മാർച്ച് 31 വരെ ലിങ്ക് ചെയ്യാം. പുതിയ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട് ആദായ നികുതി വകുപ്പ് ഇന്നലെയാണ് ഉത്തരവ് പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ സെപ്റ്റംബർ 30 ആയിരുന്നു അവസാന തീയതി


ഇതുവരെ പാൻ-ആധാർ ലിങ്ക് (Pan-Aadhaar Linnk) ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നു, കൃത്യസമയത്ത് ആധാറുമായി പാൻ ബന്ധിപ്പിക്കാത്തവർക്ക് 10,000 രൂപ കനത്ത പിഴ നൽകേണ്ടിവരുമെന്ന് ആദായ നികുതി നേരത്തെ വ്യക്തമാക്കിയിരുന്നു.  അതിനിടയിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് ഈ പിരിമുറുക്കം ആദായ നികുതി വകുപ്പ് നീക്കം ചെയ്തത്. ഇതനുസരിച്ച് 2022 മാർച്ച് 31 നകം പാൻ-ആധാർ ബന്ധിപ്പിക്കാത്തവർക്ക് പിഴ ചുമത്തിയേക്കാം. 


Also Read: Online Aadhaar Card: വീട്ടിൽ ഇരുന്നുകൊണ്ട് നേടാം വർണ്ണാഭമായ ആധാർ കാർഡ്, ആധാർ എത്ര തരം? അറിയാം വിശദമായി 


പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടിക്രമം


1. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന്, നിങ്ങൾ ആദ്യം www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
2. ഈ വെബ്സൈറ്റിൽ നിങ്ങൾ ' Link Aadhaar'എന്ന ഓപ്ഷൻ കാണും.
3. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും.
4. ഇവിടെ നിങ്ങൾ നിങ്ങളുടെ ആധാർ നമ്പറും പാൻ കാർഡ് നമ്പറും നിങ്ങളുടെ ചില സ്വകാര്യ വിവരങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
5. ഇതിനുശേഷം, 'Submit' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താലുടൻ നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെടും.


Also Read: Pan-Aadhaar Link: ഇത്തവണ നിങ്ങൾ പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ 10000 ഉറപ്പ്!


പാൻ-ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും


2022 മാർച്ച് 31 നകം നിങ്ങളുടെ പാൻ കാർഡുമായി (Pan Card) ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ല. നിങ്ങളുടെ പാൻ കാർഡ് 2022 മാർച്ച് 31 ന് ശേഷം നിർജ്ജീവമാകും. ഇതിനുശേഷം നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് തുറക്കാനോ, ഒരു സർക്കാർ പദ്ധതി പ്രയോജനപ്പെടുത്താനോ കഴിയില്ല. 


കൂടാതെ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പിന്റെ പ്രയോജനം ലഭിക്കില്ല. കൂടാതെ പാൻ കാർഡ് റദ്ദായതിന് ശേഷം ഉപയോഗിക്കുകയാണെങ്കിൽ അത് ആദായനികുതി നിയമപ്രകാരം സെക്ഷൻ 272 ബി ലംഘനമായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തിൽ പാൻ ഉടമ 10000 രൂപ പിഴ അടയ്ക്കേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക