Pan-Aadhaar Link: ഇത്തവണ നിങ്ങൾ പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ 10000 ഉറപ്പ്!

Pan-Aadhaar Link: ആദായനികുതി വകുപ്പ് എല്ലാ പാൻ കാർഡ് ഉടമകൾക്കും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇനി നിങ്ങൾ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ 10,000 രൂപ വരെ നിങ്ങൾക്ക് പിഴ നൽകേണ്ടി വരും.    

Written by - Ajitha Kumari | Last Updated : Aug 24, 2021, 05:26 PM IST
  • ഇത്തവണ പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ
  • 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും
  • ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള അവസാന തീയതി എന്നാണെന്ന് അറിയുക
Pan-Aadhaar Link: ഇത്തവണ നിങ്ങൾ പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ 10000 ഉറപ്പ്!

ന്യൂഡൽഹി: Pan-Aadhaar Link: പാൻ കാർഡ് ഇല്ലാതെ ഒരു തരത്തിലുള്ള പണമിടപാടുകളും നടത്താൻ കഴിയില്ല. ഇനി'നിങ്ങളുടെ പാൻ കാർഡ് നിഷ്‌ക്രിയമായാൽ നിങ്ങളുടെ എല്ലാ ജോലികളും തടസ്സപ്പെടും.

അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഇതുവരെ നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അത് എത്രയും വേഗം ചെയ്യുക. ഏതാനും ദിവസം മുമ്പ് എല്ലാ പാൻ കാർഡ് ഉടമകളോടും പാൻ ആധാറുമായി (PAN-Aadhaar Linking) ബന്ധിപ്പിക്കുന്നത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്.

ഇത്തവണ ഇത് ചെയ്തില്ലെങ്കിൽ പിഴ 10000 രൂപ ഉറപ്പ് 

ഇനി നിങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഇത് ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് കടുത്ത പിഴ അതായത് 10,000 രൂപ പിഴ നൽകേണ്ടിവരും. പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. നേരത്തെ, പാൻ കാർഡ് ആധാറുമായി (PAN Aadhaar Link) ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 മാർച്ച് 31 ആയിരുന്നു.  ശേഷം ഈ തീയതി ജൂൺ 30 വരെ നീട്ടിയിരുന്നു.

Also Read: PAN-Aadhaar Link: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ഇതാണ് അവസാന തീയതി (due date)

പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30 ആയി ആദായ നികുതി വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. നിർദ്ദിഷ്ട കാലയളവിൽ ആരെങ്കിലും തന്റെ പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അയാൾക്ക് കനത്ത പിഴ നൽകേണ്ടിവരും. വീട്ടിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ പാൻ ആധാറുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനാകും. 

ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള നടപടിക്രമം (Process to link PAN with Aadhaar)

1. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് നിങ്ങൾ ആദ്യം www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
2. ഈ വെബ്സൈറ്റിൽ 'Link Aadhaar' എന്ന ഓപ്ഷൻ കാണാം.
3. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും.
4. ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ ആധാർ നമ്പർ, പാൻ കാർഡ് നമ്പർ, നിങ്ങളുടെ ചില സ്വകാര്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്.
5. ഇതിനുശേഷം, 'Submit' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താലുടൻ നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്യും.

Also Read: PAN-Aadhaar Link: 2 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും 

പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ ഈ സൗകര്യങ്ങളെ ബാധിക്കും (These facilities will be affected if PAN is not linked)

2021 സെപ്റ്റംബർ 30 നകം നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ (PAN Aadhaar Card) കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ല. അതായത് സെപ്റ്റംബർ 30 ന് ശേഷം നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാകുമെന്നർത്ഥം. നിശ്ചിത സമയപരിധിക്കുള്ളിൽ നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിലോ ഏതെങ്കിലും സർക്കാർ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനോ ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ് പ്രയോജനപ്പെടുത്തുന്നതിനോ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News