PAN Aadhar Linking: മാർച്ച് 31 ന് മുന്‍പായി പാന്‍ - ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകള്‍ എന്തെല്ലാം?
PAN Aadhar Linking: കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദ്ദേശപ്രകാരം 2022 മാര്‍ച്ച് 31 ന് മുന്‍പായി നിങ്ങളുടെ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണം.
കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍, ദീര്‍ഘിപ്പിച്ചിരുന്നു. അതായത്, 2021 സെപ്റ്റംബർ 30ന് മുന്‍പായി ആധാര്‍ പാന്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പിന്നീട് കോവിഡ് മഹാമാരി മൂലം സമയപരിധി നീട്ടുകയായിരുന്നു. ഒടുവിലത്തെ നിര്‍ദേശം അനുസരിച്ച് 2022 മാർച്ച് 31 ആണ് ആധാര്‍ പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി.
അവസാന തീയതിക്കകം നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക? ഏതെല്ലാം വിധത്തില്‍ ഇത് നിങ്ങളെ ബാധിക്കും? (What will happen if not link Aadhar - PAN before March 31?)
നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ പ്രശ്നം നിങ്ങളുടെ പാന്‍ കാര്‍ഡ് നിർജ്ജീവമാകും എന്നതാണ്. സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക, ഓഹരി വിപണിയിൽ നിക്ഷേപിക്കുക ആദായനികുതി റിട്ടേണ്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് പാന്‍ കാര്‍ഡ് അത്യാവശ്യമാണ്.
Also Read: HDFC Fixed Deposit Alert..! 6 മാസത്തിനിടെ FD പലിശ നിരക്ക് വീണ്ടും പുതുക്കി HDFC ബാങ്ക്..!
നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും നിങ്ങൾ ലിങ്ക് ചെയ്‌തില്ലെങ്കിൽ, തുടർന്നുള്ള സാമ്പത്തിക ഇടപാടുകളിൽ നിങ്ങളുടെ പാൻ കാർഡ് ഹാജരാക്കാൻ കഴിയില്ല. എന്നിരുന്നാലും, സമയപരിധിക്ക് ശേഷം പിഴയടച്ച് ആധാര്‍ പാന്‍ ലിങ്ക് ചെയ്യുവാന്‍ സാധിക്കും.
മാർച്ച് 31-നകം പാൻ-ആധാർ കാർഡ് ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും, തുടർന്നുള്ള ഇടപാടുകൾക്കായി നിങ്ങൾക്ക് അത് ഉപയോഗിക്കാൻ കഴിയില്ല. അതുമാത്രമല്ല, 1961ലെ ആദായനികുതി നിയമപ്രകാരം 10,000 രൂപ പിഴ ഈടാക്കാം.
നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ ആധാര്‍ പാന്‍ ലിങ്ക് എത്രയും പെട്ടെന്ന് നടത്താം...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.