PAN Card: 18 വയസ്സിന് താഴെയുള്ളവർക്ക് പാൻ കാർഡ് ലഭിക്കുമോ? നടപടിക്രമങ്ങള്‍ അറിയാം
ആധാര്‍ കാര്‍ഡ് പോലെതന്നെ പാൻ കാർഡും വളരെ ഒരു പ്രധാനപ്പെട്ട ഒരു രേഖയാണ്. ഏതൊരു സാമ്പത്തിക ഇടപാടിനും ഏറ്റവും അനിവാര്യമായ ഒന്നാണ് Permanent Account Number അഥവാ പാന്‍ നമ്പര്‍.
PAN Card: ആധാര്‍ കാര്‍ഡ് പോലെതന്നെ പാൻ കാർഡും വളരെ ഒരു പ്രധാനപ്പെട്ട ഒരു രേഖയാണ്. ഏതൊരു സാമ്പത്തിക ഇടപാടിനും ഏറ്റവും അനിവാര്യമായ ഒന്നാണ് Permanent Account Number അഥവാ പാന്‍ നമ്പര്‍.
ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും പാന്‍ നമ്പര്‍ ആവശ്യമാണ്.
സാധാരണയായി 18 വയസിന് ശേഷമാണ് പാന്‍ കാര്‍ഡ് ലഭിക്കുക. എന്നാല്‍, 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും സ്വന്തം പേരില്‍ പാന്‍ കാര്‍ഡ് ഉണ്ടാക്കാന്‍ സാധിക്കും. അതിനായി ചില പ്രത്യേക നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
18 വയസ്സിന് താഴെയുള്ളവർക്ക് പാന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം പ്രായപൂർത്തിയാകാത്ത ആർക്കും പാൻ കാർഡിന് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല എന്നുള്ളതാണ്. ഇതിനായി കുട്ടിയുടെ രക്ഷിതാക്കൾക്ക് അവരുടെ പേരിൽ അപേക്ഷിക്കാം. അതായത് മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി കുട്ടികളുടെ പേരില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം.
18 വയസ്സിന് താഴെയുള്ളവർക്ക് പാൻ കാർഡ് ലഭിക്കാന്‍ ചെയ്യേണ്ടത് എന്താണ്? (What is the procedure to get PAN card for below 18?)
** പാന്‍ കാര്‍ഡിനായി ഓണലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി ആദ്യം NSDL -ന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
** ശരിയായ കാറ്റഗറി തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കുക.
** തുടര്‍ന്ന് പ്രായപൂർത്തിയാകാത്തയാളുടെ പ്രായത്തിന്‍റെ തെളിവും മാതാപിതാക്കളുടെ ഫോട്ടോ ഉൾപ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട രേഖകളും അപ്‌ലോഡ് ചെയ്യുക.
** അപേക്ഷകന്‍ പ്രായപൂർത്തിയാകാത്തയാള്‍ ആയതിനാല്‍ ഈ സമയത്ത്, മാതാപിതാക്കളുടെ ഒപ്പ് അപ്‌ലോഡ് ചെയ്യുക.
** 107 രൂപ ഫീസടച്ച് ഫോം സബ്മിറ്റ് ചെയ്യുക
** ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു രസീത് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. അതിനാല്‍ ഈ നമ്പര്‍ സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
** അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു ഇ-മെയില്‍ ലഭിക്കും.
** വെരിഫിക്കേഷന് ശേഷം 15 ദിവസത്തിന് ശേഷം നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കും.
18 വയസ്സിന് താഴെയുള്ളവർക്ക് പാൻ കാർഡ് ലഭിക്കാന്‍ ഏതൊക്കെ രേഖകള്‍ ആവശ്യമാണ്? (What documents required to apply PAN card for below 18?)
പാൻ കാർഡിന് അപേക്ഷിക്കുന്നതിന് നിരവധി രേഖകൾ ആവശ്യമാണ്.
1. പാൻ കാർഡിന് അപേക്ഷിക്കുന്നതിനായി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കളുടെ മേല്‍വിലാസവും തിരിച്ചറിയൽ രേഖയും ആവശ്യമാണ്.
2. അപേക്ഷകന്‍റെ വിലാസവും തിരിച്ചറിയൽ രേഖയും ആവശ്യമാണ്.
3. ഇതോടൊപ്പം, പ്രായപൂർത്തിയാകാത്തയാളുടെ രക്ഷിതാവ് ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി തുടങ്ങിയ ഏതെങ്കിലും രേഖ, തിരിച്ചറിയൽ രേഖയായി സമർപ്പിക്കേണ്ടത് നിർബന്ധമാണ്.
4. ഇതോടൊപ്പം തന്നെ മേല്‍വിലാസ തെളിവിനായി ആധാർ കാർഡ്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, വസ്തു രജിസ്ട്രേഷൻ രേഖ അല്ലെങ്കിൽ റസിഡൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സമർപ്പിക്കണം.
പ്രായപൂർത്തിയാകാത്തവര്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമായി വരാറുണ്ട്. കുട്ടികള്‍ സ്വയം സമ്പാദിക്കുമ്പോൾ, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടി നിങ്ങളുടെ സമ്പാദ്യത്തിന്‍റെ നോമിനി ആകണമെങ്കിൽ അല്ലെങ്കിൽ കുട്ടിയുടെ പേരിൽ നിക്ഷേപം നടത്തുന്ന അവസരത്തില്‍ കുട്ടികൾക്ക് പാൻ കാർഡ് ആവശ്യമായി വരും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.