ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷാ പേ ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ രാവിലെ 11 മണിക്കാണ് ചർച്ച നടക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3000 ത്തോളം വിദ്യാർത്ഥികൾ ഇന്ന് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: ഇനി ഡിഎ കൂട്ടിയാൽ പൂജ്യമാകും; സർക്കാർ ജീവനക്കാരുടെ ശമ്പളം കുറയുമോ അതോ കൂടുമോ?


പരിപാടി ഓണ്‍ലൈനായും ടെലിവിഷൻ വഴിയും പ്രദർശിപ്പിക്കും. വിദ്യാർത്ഥികളുമായി സംവദിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്. ആമസോൺ പ്രൈം പ്ലാറ്റ്ഫോമിലും ഈ പരിപാടി 11 മണി മുതൽ തൽസമയം കാണാം. രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളോടും ഈ പരിപാടി കുട്ടികളെ കാണിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം മാർഗ നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണ 2 കേടിയിലധികം വിദ്യാർത്ഥികളാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2018 ൽ തുടങ്ങിയ പരീക്ഷാ പേ ചർച്ച ആറ് പതിപ്പുകൾ പിന്നിട്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് പരിപാടി ഓണ്‍ലൈനായിട്ടാണ് നടത്തിയത്. 


Also Read: വെറും വയറ്റിൽ ചിയ സീഡ്‌സ് കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങൾ ഏറെ...


പരീക്ഷ പേ ചർച്ച എന്ന പരിപാടിയിൽ ഇന്ന് വിദ്യാർത്ഥികളെ കൂടാതെ 14 ലക്ഷത്തിലധികം അദ്ധ്യാപകരും അഞ്ച് ലക്ഷത്തിലധികം രക്ഷിതാക്കളും പങ്കെടുക്കും. പരിപാടിയിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ നൂറ് വിദ്യാർത്ഥികൾ ആദ്യമായി പങ്കെടുക്കും. പരിപാടി ദൂരദർശൻ, ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നീ ചാനലുകളിലും പിഎംഒ, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂടൂബ് ചാനൽ തുടങ്ങിയ വിവിധ വെബ്‌സൈറ്റുകളിലുടെയും കാണാൻ സാധിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.