പരീക്ഷാ പേ ചർച്ച: ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചർച്ച നടക്കുക. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ രജിസ്റ്റർ ചെയ്ത വിദ്യാർഥികളും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കും. 2018 മുതൽ പരീക്ഷാ പേ ചർച്ച വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വർഷവും വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാർഷിക പരീക്ഷയെഴുതുന്ന വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംവാദ പരിപാടിയാണിത്. ഈ വർഷം, 38 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുന്നത്. രജിസ്ട്രേഷനിൽ മുൻവർഷത്തേക്കാൾ 15 ലക്ഷം വർധനവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. “നാളെ ജനുവരി 27 ന് രാവിലെ 11 മണിക്ക് പരീക്ഷ പേ ചർച്ചയിൽ വിദ്യാർഥികളുമായി സംവദിക്കാൻ കാത്തിരിക്കുകയാണ്.” പിപിസി 2023 ന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഒരു ട്വീറ്റിൽ കുറിച്ചു.



പരീക്ഷ പേ ചർച്ച 2023: എവിടെ, എങ്ങനെ തത്സമയം കാണാം


ഈ സംവാദ പരിപാടി ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നിവയിലൂടെ ദൂരദർശൻ തത്സമയം സംപ്രേക്ഷണം ചെയ്യും. റേഡിയോ ചാനലുകൾ (ഓൾ ഇന്ത്യ റേഡിയോ മീഡിയം വേവ്, ഓൾ ഇന്ത്യ റേഡിയോ എഫ്എം ചാനൽ), പിഎംഒ, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, MyGov.in, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനൽ എന്നിവയിലെ തത്സമയ വെബ് സ്ട്രീമിംഗ് വഴിയും സംവാദം കാണാൻ സാധിക്കും. ടിവി സംപ്രേക്ഷണത്തിന് പുറമെ, എഡ്യൂസാറ്റ് വഴിയും ഇന്റർനെറ്റ് ആക്‌സസ് ഉപകരണങ്ങളിലും (കമ്പ്യൂട്ടർ/ലാപ്‌ടോപ്പുകൾ/മൊബൈലുകൾ മുതലായവ) സംവാദം തത്സമയം കാണാനുള്ള സൗകര്യമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.