വ്യാജ പ്രചാരണം, ബിഹാറിൽ `Parle-G`ക്ക് അപ്രതീക്ഷിത ഡിമാൻഡ്
ജിതിയ ആഘോഷ ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാല്‍ ജീവിതത്തില്‍ വലിയ ദുരന്താനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം.
Patna: സമൂഹമാധ്യമങ്ങളിൽ (Social Media) ഉൾപ്പെടെയുള്ളവയിൽ ദിനംപ്രതി നിരവധി വ്യാജ വാർത്തകളും പ്രചാരണങ്ങളും നാം കാണാറുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ (Rumours) പലരും അകപ്പെടുന്ന വാർത്തകളും നിരവധിയാണ്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ബിഹാറിൽ (Bihar) നിന്നും കേൾക്കുന്നത്.
ബിഹാറിൽ കഴിഞ്ഞ ദിവസങ്ങളിൽ പാർലെ ജി (Parle-G) ബിസ്ക്കറ്റിന് ഡിമാൻഡ് കുത്തനെ കൂടിയിരിക്കുകയാണ്. ആണ്‍കുട്ടികള്‍ക്ക് പാര്‍ലെ ജി ബിസ്ക്റ്റ് (Biscuit) നല്‍കിയില്ലെങ്കില്‍ വലിയ ദോഷങ്ങള്‍ നേരിടേണ്ടി വരുമെന്ന പ്രചാരണമാണ് പാര്‍ലെജിക്ക് ഈ അപ്രതീക്ഷിത ഡിമാന്‍ഡ് നല്‍കിയത്. സിതാമാര്‍ഹി ജില്ലയിലാണ് സംഭവം അരങ്ങേറിയതെന്ന് ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: Rave Party: ആഡംബര കപ്പലില്‍ ലഹരിപ്പാർട്ടി; ബോളിവുഡ് താരത്തിന്റെ മകനുള്‍പ്പെടെ പിടിയില്‍
കഴിഞ്ഞ ദിവസം പെട്ടെന്ന് പ്രദേശത്തെ കടകളില്‍ പാര്‍ലെ-ജി ബിസ്‌കറ്റ് വന്‍തോതില്‍ ആവശ്യക്കാര്‍ ഏറി. ചെറിയ കടകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ബിസ്‌കറ്റ് പാക്കറ്റുകള്‍ ആളുകള്‍ കൂട്ടത്തോടെ വന്നു വാങ്ങാന്‍ തുടങ്ങിയതോടെ കടക്കാര്‍ അമ്പരന്നു. ജില്ലയിലെ വിശ്വാസികള്‍ക്കിടയില്‍ വ്യാജ വാർത്ത പ്രചരിച്ചതിനെ തുടര്ഡന്നാണ് ബിസ്‌കറ്റിന് ആവശ്യക്കാരേരിയത്. സെപ്തംബര്‍ അവസാനവാരം നടന്ന ജിതിയ ആഘോഷങ്ങള്‍ക്കിടെയാണ് പ്രചാരണം പരന്നത്.
Also Read: Chinese Troops | അതിർത്തിയിൽ ചൈന വലിയ തോതിൽ സൈനിക വിന്യാസം നടത്തുന്നതായി കരസേനാ മേധാവി
ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മൈഥിലി, മഗധി, ഭോജ്പുരി ഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തില്‍ മക്കളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അമ്മമാര്‍ ഒരു ദിവസം നീളുന്ന വ്രതം എടുക്കാറുണ്ട്. ഈ ആഘോഷ ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാല്‍ ജീവിതത്തില്‍ വലിയ ദുരന്താനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം.
Also Read: viral video: വധുവിന്റെയും വരന്റെയും ഈ ഡാൻസ് കണ്ടാൽ നിങ്ങളും പൊട്ടിച്ചിരിച്ചുപോകും
തുടര്‍ന്നാണ് കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും (Super Market) ജനങ്ങള്‍ തിക്കിത്തിരിക്കാന്‍ തുടങ്ങിയത്. സിതാമാര്‍ഹി (Sitamarhi) ജില്ലയിലെ ബൈര്‍ഗാനിയ, ധൈന്‍ഗ്, നാന്‍പുര്‍, ദുമ്ര, ബജ്പട്ടി എന്നീ പ്രദേശങ്ങളിലാണ് ബിസ്‌കറ്റിനായുള്ള (Biscuit) പരക്കംപാച്ചില്‍ അരങ്ങേറിയത്. തുടര്‍ന്ന് ഈ പ്രചാരണം അടുത്ത ഏതാനും ജില്ലകളിലും ഉണ്ടായി. ഇതോടെ പല കച്ചവടക്കാരും കരിഞ്ചന്തയില്‍ ബിസ്‌കറ്റ് വില്‍ക്കാന്‍ തുടങ്ങി. അഞ്ച് രൂപയുടെ ബിസ്‌കറ്റ് 50 രൂപയ്ക്കു വരെ വില്‍പന നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.