ന്യൂ ഡൽഹി : പാർലമെന്റിൽ ലോക്സഭ സമ്മേളനം നടക്കുന്നതിനിടെ വൻ സുരക്ഷ വീഴ്ച. കളർ സ്പ്രേ പ്രയോഗിച്ചുകൊണ്ട് രണ്ട് യുവാക്കൾ സഭ നടപടികൾ തടസ്സപ്പെടുത്തികൊണ്ട് ചേംബറിലേക്ക് ചാടി. പാർലമെന്റ് സന്ദർശിക്കാൻ എന്ന വ്യാജേന എത്തിയ ഇവർ സന്ദർശക ഗാലറിയിൽ നിന്നും സഭിയിലേക്ക് ചാടുകയായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചുകൊണ്ടാണ് ഇവർ ചേംബറിലേക്ക് ചാടിയത്. ഇവരെ എംപിമാരും സുരക്ഷ ജീവനക്കാരും ചേർന്ന് പാർലമെന്റിനുള്ളിൽ വെച്ച് തന്നെ പിടികൂടി. ഇത് തുടർന്ന് സഭ നടപടികൾ നിർത്തിവെച്ചു. എംപിമാരെ സുരക്ഷിതമായി ഇടത്തേക്ക് മാറ്റി. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് പുതിയ പാർലമെന്റ് സമുച്ചയത്തിൽ സുരക്ഷ വീഴ്ചയുണ്ടായിരിക്കുന്നത്



COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം രണ്ട് പേർ സമാനമായി പാർലമെന്റിന് പുറത്ത് കളർ പുക വമിക്കുന്ന ഉപകരണവും പാർലമെന്റിന്റെ പുറത്ത് നിന്നും പിടികൂടി. നീലം, ആമോൾ ഷിൻഡെ എന്ന രണ്ട് പേരെയാണ് ട്രാൻസ്പോർട്ട് ഭവന് സമീപത്ത് നിന്നും പോലീസ് പിടികൂടിയത്. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റ് പാർലമെന്റിലേക്കെത്തുകയും ചെയ്തു.


 



2001 പാർലമെന്റ് ആക്രമണം


2001 ഡിസംബർ 13നാണ് ലക്ഷ്ർ-ഇ-തയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികൾ പാർലമെന്റിലേക്ക് ആക്രമണം നടത്തിയത്. പഴയ പാർലമെന്റിന്റ് കോംപൌണ്ടിന്റെ ഉള്ളിലേക്ക് കാറിൽ പ്രവേശിച്ച തീവ്രവാദി സംഘം വെടിഉതിർക്കുകയായിരുന്നു. തുടർന്ന് പാർലമെന്റിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും ചെയ്തു. ഇത് സിആർപിഎഫും ഡൽഹി പോലീസും ചേർന്ന് ചെറുത്ത് നിന്നു. ഏഴ് സുരക്ഷ ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേർ അന്ന് ആക്രമണത്തിൽ മരിക്കുകയും ചെയ്തു. ആ അക്രമണത്തിന്റെ 21-ാം വാർഷിക ദിനത്തിലാണ് മറ്റൊരു സുരക്ഷ വീഴ്ചയുണ്ടായിരിക്കുന്നത്



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.