New Delhi: കേന്ദ്ര സര്‍ക്കാര്‍  ചര്‍ച്ചയില്‍ നിന്നും ഓടി ഒളിക്കുന്നതായി കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചർച്ച കൂടാതെ കാർഷിക നിയമങ്ങൾ റദ്ദാക്കിയ രീതി, ഈ സർക്കാർ ചർച്ചയെ ഭയപ്പെടുന്നു എന്നാണ് കാണിക്കുന്നത്, രഹുല്‍ ഗാന്ധി പറഞ്ഞു.  ഇത് കര്‍ഷകരുടെ വിജയമാണ്, രാജ്യത്തിന്‍റെ വിജയമാണ്, Farm Laws Repeal Bill 2021 പാസായ ശേഷം അദ്ദേഹം മാധ്യമങ്ങളോട്  പറഞ്ഞു. 


പാർലമെന്‍റ്   ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ  കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട  ബില്‍   (Farm Laws Repeal Bill 2021) പാസാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.  ബില്ലില്‍ ചര്‍ച്ച വേണമെന്ന  ആവശ്യവുമായി  പ്രതിപക്ഷം ബഹളം  നടത്തുന്നതിനിടെയാണ് ഇരു സഭകളിലും  ശബ്ദ വോട്ടോടെ ബില്‍  പാസാക്കിയത്. 


Also Read: Rajyasabha: വര്‍ഷകാല സമ്മേളനത്തിലെ ഗുണ്ടായിസം, 12 രാജ്യസഭ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍


കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ്  (Narendra Singh Tomar) ഇരു സഭകളിലും   ബിൽ അവതരിപ്പിച്ചത്.  കാര്‍ഷിക ബില്‍   (Farm Bill) പിൻവലിക്കുന്നതിനുള്ള കാരണവും മന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി. മൂന്ന് നിയമങ്ങളും റദ്ദാക്കാനായി ഒറ്റ ബിൽ ആണ് സഭയിൽ അവതരിപ്പിച്ചത്.


Also Read: Farm Bill: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു, ചര്‍ച്ചകൂടാതെ രാജ്യസഭയിലും ബില്‍ പാസാക്കി


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.