Viral Video: കൊക്കുകൊണ്ട് പിയാനോ വായിച്ച് തത്ത; അടിപൊളിയെന്ന് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ
Parrot Playing Piano: പലരും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് വളർത്തുമൃഗങ്ങളെ പരിചരിക്കുന്നത്. വളർത്തുമൃഗങ്ങളും അവരുടെ കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്.
വൈറൽ വീഡിയോ: വളർത്തുമൃഗങ്ങൾ നമ്മുടെ ഏറ്റവും നല്ല ചങ്ങാതിമാരാണ്. പലരും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് വളർത്തുമൃഗങ്ങളെ പരിചരിക്കുന്നത്. വളർത്തുമൃഗങ്ങളും അവരുടെ കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്. മത്സ്യം, മൃഗങ്ങൾ, പക്ഷികൾ എന്നിവയുൾപ്പെടെ പല തരത്തിലുള്ള വളർത്തുമൃഗങ്ങൾ നമ്മുടെ വീടുകൾ സന്തോഷം നിറയ്ക്കുന്നു.
തമാശയും രസകരവുമായ പ്രവൃത്തികളിലൂടെ അവർ നമ്മെ വളരെ ആകർഷിക്കും. ചിലപ്പോൾ, അവരുടെ അസാധാരണമായ കഴിവുകൾ കൊണ്ട് അവർ നമ്മെ അത്ഭുതപ്പെടുത്തും. അത്തരത്തിൽ മനസ്സിന് വളരെ സന്തോഷം പകരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഒരു തത്ത അതിന്റെ കൊക്ക് ഉപയോഗിച്ച് ചെറിയൊരു പിയാനോ വായിക്കുന്നതാണ് വീഡിയോ. സിസിടിവി ഇഡിയറ്റ്സ് എന്ന ഉപയോക്താവാണ് ട്വിറ്ററിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. തത്ത മനോഹരമായാണ് അതിന്റെ കൊക്ക് ഉപയോഗിച്ച് പിയാനോ വായിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇത് 84,000ൽ അധികം പേരാണ് കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...