അസം: വിമാനയാത്രക്കിടെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചത് പരിഭ്രാന്തി ഉണ്ടാക്കി. അസമിൽ നിന്നും ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിലാണ് അപകടം ഉണ്ടായത്. വിമാനത്തിൽ വച്ച് ഒരു യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീ പിടിക്കുകയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! 


സംഭവം നടന്നത് ഇന്നലെയാണ്. മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്.  തീയും പുകയും ഉയരുന്നത് കണ്ടയുടന്‍ ക്യാബിന്‍ ക്രൂയെത്തി വിമാനത്തിലെ അഗ്നിശമന ഉപകരണങ്ങളുടെ സഹായത്തോടെ തീ അണച്ചതാണ് വൻ അപകടം ഒഴിവാകാൻ കാരണമായത്. 


Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു 


യാത്രക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കൊന്നുമില്ല. ദിബ്രുഗഢ്-ഡല്‍ഹി ഇന്‍ഡിഗോ 6E 2037 എന്ന വിമാനത്തിലാണ് അപകടം നടന്നത്. വിമാനം ഉച്ചയ്ക്ക് 12.45ന് ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക