കോവിഡ് കാലത്ത് ഖജനാവ് നിറച്ച് Baba Ramdev,വിറ്റഴിച്ചത് 241 കോടിയുടെ കൊറോണില്‍ കിറ്റ്!
കോവിഡ് (COVID-19) കാലത്തും വന്‍ സാമ്പത്തിക നേട്ട൦ കൈവരിച്ച് ബാബാ രാംദേവ് (Baba Ramdev), പതഞ്ജലിയുടെ കൊറോണില്‍ കിറ്റും മരുന്നുകളും പതഞ്ജലി വിറ്റഴിച്ചത് 241 കോടി രൂപയ്ക്ക് എന്ന് റിപ്പോര്‍ട്ട്...
New Delhi: കോവിഡ് (COVID-19) കാലത്തും വന്‍ സാമ്പത്തിക നേട്ട൦ കൈവരിച്ച് ബാബാ രാംദേവ് (Baba Ramdev), പതഞ്ജലിയുടെ കൊറോണില്‍ കിറ്റും മരുന്നുകളും പതഞ്ജലി വിറ്റഴിച്ചത് 241 കോടി രൂപയ്ക്ക് എന്ന് റിപ്പോര്‍ട്ട്...
ബാബാ രാംദേവിന്‍റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലി (Patanjali), കോവിഡ് സുഖപ്പെടുത്തുമെന്ന അവകാശ വാദവുമായി പുറത്തിറക്കിയ കൊറോണില്‍ ( Coronil) കിറ്റും അനുബന്ധ മരുന്നുകളും 241 കോടി രൂപയുടെ ബിസിനസാണ് നേടിക്കൊടുത്തത്, അതും വെറും നാലുമാസം കൊണ്ട്!!
മരുന്നുകൊണ്ട് കോവിഡ് ഭേദമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പതഞ്ജലി വിറ്റഴിച്ചത് 85 ലക്ഷം യൂണിറ്റുകളാണ് എന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 23നാണ് കോവിഡിനുള്ള മരുന്നെന്ന പേരില്‍ പതഞ്ജലി കൊറോണില്‍ പുറത്തിറക്കിയത്. ഇത് വിവാദമാവുകയും ചെയ്തു. കാരണം കൃത്യമായ ശാസ്ത്രീയ അടിത്തറകള്‍ ഇല്ലാതെയാണ് പതഞ്ജലി മരുന്നുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ആയുഷ് മന്ത്രാലയം പതഞ്ജലിയോട് വിശദീകരണം തേടിയിരുന്നു.
Also read: ആന അനുവദിച്ചാല്‍ ആനപ്പുറത്തും യോഗ ചെയ്യാം... ഇല്ലെങ്കിലോ? ബാബാ രാംദേവ് പറയും
പിന്നീട്, കോവിഡിനുള്ള മരുന്നെന്ന പേരില്‍ കൊറോണില്‍ വില്‍ക്കരുതെന്നും ചുമ, പനി, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കുള്ള മരുന്നെന്ന പേരില്‍ വില്‍ക്കാമെന്നും പിന്നീട് ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
നിലവില്‍ കോവിഡ് -19 ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ് എന്ന പേരിലാണ് മരുന്ന് വില്‍ക്കുന്നത്. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് സെന്‍ററാണ് കൊറോണില്‍ ഉല്‍പാദിപ്പിച്ചിരിയ്ക്കുന്നത്.