ആന അനുവദിച്ചാല്‍ ആനപ്പുറത്തും യോഗ ചെയ്യാം... ഇല്ലെങ്കിലോ? ബാബാ രാംദേവ്‌ പറയും

യോഗ ഗുരു ബാബ രാംദേവ്  (Baba Ramdev) ആനപ്പുറത്തുനിന്നും താഴെ വീണു...  ആനയുടെ പുറത്തിരുന്ന് യോഗ (Yoga) ചെയ്യുന്നതിനിടെയാണ് സംഭവം...

Last Updated : Oct 14, 2020, 09:02 AM IST
  • യോഗ ഗുരു ബാബ രാംദേവ് (Baba Ramdev) ആനപ്പുറത്തുനിന്നും താഴെ വീണു...
  • ആനയുടെ പുറത്തിരുന്ന് യോഗ (Yoga) ചെയ്യുന്നതിനിടെയാണ് സംഭവം...
  • ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടപ്പെട്ട് ബാബാ രാംദേവ്‌ നിലംപതിക്കുകയായിരുന്നു.
ആന അനുവദിച്ചാല്‍ ആനപ്പുറത്തും യോഗ ചെയ്യാം... ഇല്ലെങ്കിലോ? ബാബാ രാംദേവ്‌ പറയും

Madhura: യോഗ ഗുരു ബാബ രാംദേവ്  (Baba Ramdev) ആനപ്പുറത്തുനിന്നും താഴെ വീണു...  ആനയുടെ പുറത്തിരുന്ന് യോഗ (Yoga) ചെയ്യുന്നതിനിടെയാണ് സംഭവം...

മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്യാസിമാരെ യോഗ അഭ്യസിപ്പിക്കുകയായിരുന്നു രാംദേവ്. അതിനിടയിലാണ് സംഭവം ഉണ്ടായത്.

Also read: രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നു, ജോ​സ് കെ. ​മാ​ണി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പ​നം ഇ​ന്ന്

ആനയുടെ പുറത്തിരുന്ന് യോ​ഗ ചെയ്യുന്നതിനിടയില്‍  ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടപ്പെട്ട്  ബാബാ രാംദേവ്‌ നിലംപതിക്കുകയായിരുന്നു. താഴെ വീണതിന് പിന്നാലെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയില്‍ കാണാം.  വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്. 

സംഭവത്തില്‍ യോഗ ഗുരുവിന് പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 

 

Trending News