ജീവനക്കാരന് കൊറോണ; Paytm ഓഫീസുകള്‍ അടച്ചു...
ഡല്‍ഹി NCR ലെ പേടിഎം (Paytm) ജീവനക്കാരന് കൊറോണ വൈറസ് (Corona Virus) ബാധ സ്ഥിരീകരിച്ചു. ഇതോടെ ഓഫീസുകള്‍ താത്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി NCR ലെ പേടിഎം (Paytm) ജീവനക്കാരന് കൊറോണ വൈറസ് (Corona Virus) ബാധ സ്ഥിരീകരിച്ചു. ഇതോടെ ഓഫീസുകള്‍ താത്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.
പേടിഎം (Paytm) ഗുരുഗ്രാം ശാഖയിലെ ജീവനക്കാരനാണ് കൊറോണ വൈറസ് (Corona Virus) ബാധ സ്ഥിരീകരിച്ചത്. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസുകളാണ് താത്കാലികമായി അടച്ചിരിക്കുന്നത്. അതേസമയം, ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി കമ്പനി നല്‍കിയിട്ടുണ്ട്. ഗുരുഗ്രാം ശാഖയില്‍ sanitisation പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.
അതേസമയം, ശാഖകള്‍ അടയ്ക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു.
അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ച് തിരികെയെത്തിയ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം, ഇറ്റലിയില്‍ വൈറസ് ബാധ ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം, ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.