നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും (എൻബിഎഫ്സി) പട്ടിക പുതുക്കി. ലിസ്റ്റിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിനെ (പിപിബിഎൽ) പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിലക്കിയതിന് പിന്നാലെയാണ് എൻഎച്ച്എഐയുടെ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാസ്ടാഗുകൾ നൽകുന്നതിന് അം​ഗീകാരമുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്മെൻ്റ്സ് ബാങ്കിനെ നീക്കം ചെയ്തു. അതിനാൽ, മാർച്ച് 15 മുതൽ പേടിഎമ്മിന്റെ ഫാസ്ടാ​ഗുകൾ പ്രവർത്തനരഹിതമാകും. എങ്കിലും ഉപയോക്താക്കൾക്ക് അവരുടെ ലഭ്യമായ ബാലൻസ് ഉപയോഗിക്കാൻ സാധിക്കും. അല്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെടാം.


ഏതൊക്കെ ബാങ്കുകളാണ് ഫാസ്ടാഗ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്?


വാഹന ഉടമകൾക്ക് ഫാസ്‌ടാഗ് നൽകാൻ കഴിയുന്ന 39 ബാങ്കുകളും എൻബിഎഫ്‌സികളും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പട്ടികയിൽ ഉൾപ്പെടുന്നു. എയർടെൽ പേയ്‌മെൻ്റ് ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.


അലഹബാദ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്, കോസ്മോസ് ബാങ്ക്, ഡോംബിവ്ലി നഗരി സഹകാരി ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ഫിനോ പേയ്മെൻ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ജെ ആൻഡ് കെ ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, ലിവ്ക്വിക്ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, നാഗ്പൂർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക്, സരസ്വത് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ദി ജൽഗാവ് പീപ്പിൾസ് കോ-ഓപ്പ് ബാങ്ക്, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.