വീടിന്റെ വാടക Paytm ലൂടെ അടക്കൂ.. 1000 രൂപ നേടൂ! ചെയ്യേണ്ടത്?
ന്യുഡൽഹി: ഒരു വീടിന്റെ വാടക അടയ്ക്കുന്നതിലെ ഏറ്റവും വലിയ പിരിമുറുക്കം എന്നുപറയുന്നത് ഒരു വലിയ തുക പോയികിട്ടും എന്നതാണ്. രണ്ടാമതായി ആ സമയത്ത് നിങ്ങളുടെ പക്കൽ പണമില്ലെങ്കിലോ സമയത്ത് നിങ്ങൾക്ക് വാടക നൽകാൻ കഴിയത്തുമില്ല. എന്നാൽ ഇപ്പോഴിതാ ഈ പ്രശ്നം പരിഹരിക്കുന്നതിന് Paytm പുത്തൻ വഴി കൊണ്ടുവന്നിരിക്കുകയാണ്. ഇനി നിങ്ങളുടെ കയ്യിൽ ഡെബിറ്റ് കാർഡിന് പുറമേ ഒരു ക്രെഡിറ്റ് കാർഡ് കൂടി ഉണ്ടെങ്കിൽ നിങ്ങളുടെ വീടിന്റെ വാടക നിങ്ങൾക്ക് Paytm ലൂടെ അടയ്ക്കാം.
ഷോപ്പിംഗ്, ബസ്, ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുന്നതിനാണ് സാധാരണയായി നമ്മൾ ക്രെഡിറ്റ് കാർഡുകൾ (Credit Card) ഉപയോഗിക്കുന്നത് അല്ലെ. എന്നാൽ വീട്ടുടമയ്ക്ക് ക്രെഡിറ്റ് കാർഡ് നൽകിയിട്ട് വാടക കട്ട് ചെയ്യാൻ നിങ്ങൾക്ക് പറയാനാവില്ല. ഇതിനായി നിങ്ങളുടെ കയ്യിൽ ഒന്നുകിൽ പണം ഉണ്ടാകണം അല്ലെങ്കിൽ ബാങ്കിൽ പണമുണ്ടാകണം. അതുവഴി നിങ്ങൾക്ക് യുപിഐയിലൂടെ (UPI) മാത്രമേ വാടക കൈമാറാൻ കഴിയും.
Also Read: Paytm വഴി 2 മിനിറ്റിനുള്ളിൽ personal loan ലഭിക്കും, അപേക്ഷിക്കേണ്ടവിധം ...
Paytm ഉപയോഗിച്ച് വീട് വാടക നൽകുക
ഇത് മനസ്സിലാക്കി കൊണ്ട് പേടിഎം അതിന്റെ വാടക പേയ്മെന്റ് സവിശേഷത വിപുലീകരിച്ചിരിക്കുകയാണ്. അതായത് ക്രെഡിറ്റ് കാർഡ് വഴി വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വാടക എത്തിക്കുന്നനുള്ള സൗകര്യം ആരംഭിച്ചുവെന്ന് ചുരുക്കം. ഇതുവരെ paytm ന് യുപിഐ (UPI), ഡെബിറ്റ് കാർഡ് (Debit Card), നെറ്റ്ബാങ്കിംഗ് (Netbanking) എന്നിവയിലൂടെ മാത്രമേ വാടക നൽകാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ.
1000 രൂപയുടെ ക്യാഷ്ബാക്കും ലഭ്യമാണ്
മാത്രമല്ല പേടിഎമ്മിന്റെ (Paytm) ഈ സൗകര്യം ഉപയോഗിച്ച് നിങ്ങൾ വാടക അടയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് 1000 രൂപ വരെ ക്യാഷ്ബാക്ക് (Cashback) നേടാനും കഴിയും. ക്യാഷ്ബാക്കിന് പുറമെ വാടക പേയ്‌മെന്റിൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് പോയിന്റുകളും ലഭിക്കും. അവ പിന്നീട് പ്രയോജനപ്പെടുത്താനും കഴിയും.
Also Read: Driving Licence ന് വേണ്ടി ഇനി ടെസ്റ്റ് നൽകേണ്ടതില്ല! പുതിയ നിയമങ്ങൾ സർക്കാർ പരിഗണിക്കുന്നു
EMIയിലേക്ക് പരിവർത്തനം ചെയ്യാനും കഴിയും
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന്റെ പ്രയോജനം എന്തെന്നുവച്ചാൽ നിങ്ങളുടെ പോക്കറ്റിൽ നിന്ന് ഇത്രയും പണം ഒരുമിച്ച് തീരില്ല എന്നതാണ്. ക്രെഡിറ്റ് കാർഡ് കുടിശ്ശിക സാധാരണയായി 45-50 ദിവസത്തിനുശേഷം അടയ്ക്കണം. ഇതിനുള്ളിൽ നിങ്ങൾ ക്രെഡിറ്റ് കാർഡ് ബിൽ അടച്ചാൽ നിങ്ങൾക്ക് പലിശ ഒഴിവാക്കാം. ഇനി നിങ്ങൾക്ക് വേണമെങ്കിൽ ഈ തുക EMI യിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് സുഖമായി അടയ്ക്കാം.
Paytm വഴി ക്രെഡിറ്റ് കാർഡിൽ നിന്ന് വാടക അടയ്ക്കുന്നതിന് നിങ്ങൾക്ക് Paytm ന്റെ ഹോം സ്ക്രീനിലെ Recharge & Pay Bills എന്ന വിഭാഗത്തിലേക്ക് പോയി Rent Payment ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിനുശേഷം വീട്ടുടമയുടെ അക്കൗണ്ട് നമ്പറും നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ വിശദാംശങ്ങളും നൽകി നിങ്ങൾക്ക് നേരിട്ട് വാടക അടയ്ക്കാം. നിങ്ങളുടെ എല്ലാ വാടക പേയ്‌മെന്റുകളും ട്രാക്കുചെയ്യാൻ Paytm ന്റെ നൂതന ഡാഷ്‌ബോർഡ് സഹായിക്കും ഒപ്പം പേയ്‌മെന്റിന്റെ അവസാന തീയതിയും ഓർമ്മിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.