Pegasus Row: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തീരുമാനം തിങ്കളാഴ്ച
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തീരുമാനം തിങ്കളാഴ്ചത്തേ യ്ക്ക് മാറ്റിവച്ചു.
New Delhi: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തീരുമാനം തിങ്കളാഴ്ചത്തേ യ്ക്ക് മാറ്റിവച്ചു.
വിവാദം സംബന്ധിച്ച് കോടതി അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ (Supreme Court) തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
പെഗാസസുമായി (Pegasus) ബന്ധപ്പെട്ട വാർത്തകൾ ശരിയാണെങ്കിൽ വിഷയം ഏറെ ഗൗരവമുള്ളതാണെന്നായിരുന്നു കേസില്‍ സുപ്രീം കോടതിയുടെ നിലപാട്. കൂടാതെ, കേസിൽ സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു രണ്ടാഴ്ച മുന്‍മ്പ് ചീഫ് ജസ്റ്റിസ് സൂചന നൽകിയത്.
എന്നാല്‍, വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിയ്ക്കുന്നത്. എന്നാല്‍, ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. അതുകൂടി പരിശോധിച്ചായിരിക്കും വിവാദത്തില്‍ കോടതിയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...