മേനകാ ഗാന്ധി ഫൗണ്ടർ ആയ പീപ്പിൾ ഫോർ ആനിമൽ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്‌സ്. പാലക്കാട് സൈലന്‍റ്വാലിയുടെ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയാണ് സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണസാധനത്തില്‍ വച്ച പടക്കം കടിച്ചതിനെ തുടര്‍ന്ന് ചെരിഞ്ഞ വിഷയത്തില്‍ അക്രമങ്ങൾക്ക് പേരുകേട്ട മലപ്പുറം എന്നാണ് മേനക ട്വീറ്റ് ചെയ്തത്. മേനക ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഒപ്പം ആന ചെരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്നേഹം മുസ്ലീം വിരോധത്തിന്‍റെ മുഖംമൂടിയാണെന്നും. എംപിയും, മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും സൈറ്റില്‍ എഴുതിവച്ചിട്ടുണ്ട്.


Also Read: ക്രൂരതകൾക്ക് പേരുകേട്ട മലപ്പുറം, സർക്കാരിനെതിരെ ആഞ്ഞടിച്ച് മേനകാ ഗാന്ധി


ഇതിന് മുൻപും കേരള സൈബർ വാരിയേഴ്‌സ് ഈ സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്. തെരുവ് പട്ടികളെ കൊല്ലുന്നവിഷയത്തിൽ Menaka Gandhi നടത്തിയ നിലപാടിനെതിരെയായിരുന്നു അന്നത്തെ ആക്രമണം. തെരുവുപട്ടികൾ കടിച്ചുകൊന്ന 65 വസസുകാരിയുടെ ചിത്രമുൾപ്പെടെയാണ് അന്ന് സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്.