സ്ഫോടകവസ്തുക്കൾ നിറച്ച പൈനാപ്പിൾ കഴിച്ച് മരണപ്പെട്ട ആനയുടെ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും മൃഗാവകാശപ്രവർത്തകയുമായ മേനകാ ഗാന്ധി. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും, ഇതുവരെ സംഭവത്തെ തുടർന്ന് ആരെയും അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും മേനകാ ഗാന്ധി ട്വീറ്റ് ചെയ്തു.
Mallapuram is know for its intense criminal activity specially with regards to animals. No action has ever been taken against a single poacher or wildlife killer so they keep doing it.
I can only suggest that you call/email and ask for action pic.twitter.com/ii09qmb7xW— Maneka Sanjay Gandhi (@Manekagandhibjp) June 3, 2020
മൃഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറമെന്നും എന്നാൽ ഭീഷണി തടയാൻ അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുൻ കേന്ദ്രമന്ത്രി വ്യക്തമാക്കി. നടപടി സ്വീകരിക്കാത്തതിനാലാണ് ഇതുപോലുള്ള ആക്രമണങ്ങൾ തുടർന്ന് വരുന്നത്, ഇതുപോലുള്ള പ്രവർത്തികൾ കണ്ടാൽ ഫോൺ, വിളിക്കുകയോ, ഇമെയിൽ അയക്കുകയോ നടപടിക്കായി ആവശ്യപ്പെടുകയോ ചെയ്യണം- Menaka Gandhi കൂട്ടിച്ചേർത്തു.
Also Read: പൈനാപ്പിളില്‍ സ്ഫോടകവസ്തു; ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം...
വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്. ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിർഭരമായ കുറിപ്പ് വൈറലായാതെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിൽ പ്രതിക്ഷേധമറിയിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം Anushka Sharma പ്രതികളെ പിടിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. വെറുതെയല്ല കൊറോണ വന്നതെന്നാണ് നടൻ ഉണ്ണി മുകുന്ദൻ സംഭവത്തെ കുറിച്ച് പറഞ്ഞത്.