New Delhi: കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ യുകെ സന്ദർശനവും അദാനി വിഷയവും രാജ്യത്താകമാനവും പാർലമെന്‍റിലും ഏറെ വിവാദമായിരിയ്ക്കുന്ന അവസരത്തില്‍ മൗനം വെടിഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ.... 


COMMERCIAL BREAK
SCROLL TO CONTINUE READING

അദാനി വിവാദത്തിലും ഹിൻഡൻബർഗ് റിപ്പോർട്ടില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍  സംബന്ധിച്ചുമാണ് അമിത് ഷാ പ്രതികരിച്ചത്. അദാനി വിഷയത്തില്‍ സംയുക്ത പാർലമെന്‍ററി സമിതി ((ജെപിസി) അന്വേഷണം വേണമെന്ന കോൺഗ്രസിന്‍റെ ആവശ്യങ്ങളെക്കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച സംസാരിയ്ക്കുകയുണ്ടായി. ഇന്ത്യ ടുഡേ കോൺക്ലേവ് 2023 ൽ സംസാരിക്കവേ, വിഷയം അന്വേഷിക്കാൻ സുപ്രീംകോടതി ഇതിനകം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. 


Also Read:  Delhi Liquor Scam Case: അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ED കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടി


"ഞങ്ങളുടെ സർക്കാരിന് ഈ വിഷയത്തിൽ ആശയക്കുഴപ്പമില്ല. ഞങ്ങൾ പറയുന്നത് സുപ്രീം കോടതി ഇത് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചുവെന്നും ജനങ്ങൾ ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വസിക്കണമെന്നുമാണ്," അമിത് ഷാ പറഞ്ഞു.  


Also Read:   K.K. Rema: സച്ചിൻ ദേവ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കെകെ രമ; സ്പീക്കർക്കും സൈബർ സെല്ലിലും പരാതി നൽകി


ബിജെപിയും കോൺഗ്രസും തമ്മിലുള്ള നിരന്തര സംഘർഷങ്ങളും പ്രതിഷേധങ്ങളും മൂലം പാർലമെന്‍റ്  സ്തംഭിക്കുന്ന അവസ്ഥയെക്കുറിച്ചും ചടങ്ങിൽ അദ്ദേഹം സംസാരിച്ചു. വിഷയം ചർച്ച ചെയ്ത് ധാരണയിലെത്താൻ പ്രതിപക്ഷം തയ്യാറായാൽ പ്രശ്‌നം പരിഹരിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.


"ഞങ്ങൾ മുൻകൈയെടുത്തു, പ്രതിപക്ഷത്ത് നിന്ന് ചർച്ചയ്ക്ക് നിർദ്ദേശമില്ല, അപ്പോൾ ഞങ്ങൾ ആരോട് സംസാരിക്കും? അവർ മാധ്യമങ്ങളോട് സംസാരിക്കുന്നു. അവർ പാർലമെന്‍റില്‍ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യം സൃഷ്ടിച്ചു. സമ്പൂർണ്ണ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പാർലമെന്‍റിൽ  നിങ്ങളെ സംസാരിക്കുന്നതിൽ നിന്ന് ആർക്കും തടയാനാവില്ല," അദ്ദേഹം പറഞ്ഞു.


അതുകൂടാതെ, അഭിപ്രായ സ്വാതന്ത്ര്യത്തെ രാഷ്ട്രീയ ആയുധമാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തക്കതായ മറുപടിയും അമിത് ഷാ നല്‍കി. പാർലമെന്‍റിലെ ചട്ടങ്ങൾക്കനുസൃതമായി സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ റോഡിൽ സംസാരിക്കുന്ന രീതിയിൽ പാർലമെന്‍റിൽ സംസാരിക്കാൻ കഴിയില്ല. ഞങ്ങൾ ഈ നിയമങ്ങൾ ഉണ്ടാക്കിയിട്ടില്ല, മുത്തശ്ശിയുടെ അച്ഛന്‍റെ കാലം മുതൽ ഈ നിയമങ്ങൾ നിലവിലുണ്ടെന്ന് രാഹുൽ ഗാന്ധിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അവരും ഇതേ നിയമങ്ങൾക്ക് കീഴിലാണ് ചർച്ച ചെയ്തിരുന്നത്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങളും പ്രവര്‍ത്തിക്കുന്നത്,  അമിത് ഷാ പറഞ്ഞു.  


ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെയും അദാനി വിഷയത്തെയും ചൊല്ലിയുള്ള ബഹളത്തിനിടയിൽ വെള്ളിയാഴ്ച പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം നടന്നിരുന്നു. തുടര്‍ന്ന് സഭ മാർച്ച് 20 വരെ നിർത്തിവച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.