Delhi Liquor Scam Case: അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ED കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടി

Delhi Liquor Scam Case:  തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 05:32 PM IST
  • മദ്യനയക്കേസിൽ ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
Delhi Liquor Scam Case: അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ED കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടി

Delhi Liquor Scam Case: ഡല്‍ഹി മദ്യ അഴിമതി കേസില്‍ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് കസ്റ്റഡി  5 ദിവസത്തേക്ക് കൂടി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 

തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിൽ ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.   

Also Read:  Manish Sisodia Case: ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ മറ്റൊരു  അഴിമതിയാരോപണം കൂടി

ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ച സാഹചര്യത്തില്‍ സിസോദിയയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.  മനീഷ് സിസോദിയയുടെ കുടുംബത്തിന്‍റെ ചെലവുകൾക്കും ഭാര്യയുടെ ചികിൽസാ ചെലവുകൾക്കുമായി യഥാക്രമം 40,000 രൂപയുടെയും 45,000 രൂപയുടെയും ചെക്കുകളിൽ ഒപ്പിടാനും കോടതി അനുമതി നൽകി. കോടതിയുടെ പുതിയ ഉത്തരവ് അനുസരിച്ച് മാർച്ച് 20 വരെ മനീഷ് സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയും.

Also Read:  World Sleep Day 2023: ലോക ഉറക്കദിനത്തില്‍ ഉറങ്ങാന്‍ അവധി നല്‍കി ഈ ഇന്ത്യന്‍ കമ്പനി...!!

GNCTDയുടെ  എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ ഇഡി കസ്റ്റഡിയിലാണ് ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേടുകൾ ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടത്. 

അതിനിടെ കഴിഞ്ഞ ദിവസം മനീഷ് സിസോദിയയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
FBU അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. ഫീഡ്ബാക്ക് യൂണിറ്റിന്‍റെ (Feed Back Unit - FBU) രൂപീകരണത്തിലും നിയമനത്തിലും മനീഷ് സിസോദിയ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെ സിസോദിയക്കെതിരെ ഒരു പുതിയ കേസുകൂടി സിബിഐ രജിസ്റ്റര്‍ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News