കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന കാര്‍ നശിപ്പിക്കപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. 


വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം നടന്നതിന് ശേഷം കോയമ്പത്തൂരിലെ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതു പോലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകളും വീഴുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ പ്രകോപനപരമായ ഫെയ്സ്ബുക്ക് പോസ്റ്റാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. വിവാദ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.