ന്യുഡൽഹി:  തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ചു. ഇന്ന് പെട്രോളിന് 5 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചിരിക്കുന്നത്.  ഇതോടെ പതിനൊന്നു ദിവസത്തിനുള്ളിൽ ഇന്ധനവില 6 രൂപയ്ക്ക് മേൽ വർധിച്ചിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്രോളിന് 6 രൂപ 3 പൈസയും ഡീസലിന് 6 രൂപ 8 പൈസയുമാണ് വർധിച്ചത്.   ഇന്ധന വില വർധനവിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുമ്പോഴും വിലവർദ്ധനവിൽ ഒരു കൂസലുമില്ലാതെയാണ് കമ്പനികൾ മുന്നോട്ടു പോകുന്നത്.  പുതിയ വില അനുസരിച്ച് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 77 രൂപ 54 പൈസയും ഡീസലിന് 71 രൂപ 86 പൈസയുമാണ് ഇന്നത്തെ വില. 


Also read: ലഡാക്കിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം 


കോറോണ പ്രതിസന്ധി കാലത്ത് പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ൽ സം​സ്ഥാ​ന സ​ർക്കാ​റി​നു​ള്ള പ്ര​തി​ഷേ​ധം മന്ത്രി എ. കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം   കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർമേ​ന്ദ്ര​പ്ര​ധാ​ന്  ക​ത്ത​യ​ച്ചിരുന്നു. ക്രൂ​ഡോ​യി​ൽ വി​ല കു​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച്​ ഇ​ന്ധ​ന​വി​ല കു​റ​ക്കു​ന്ന​തി​ന് എ​ണ്ണ​ക്ക​മ്പ​നി​ക​ൾക്ക് നി​ർദേ​ശം ന​ൽക​ണ​മെ​ന്നും എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്​​ക്കാൻ അ​ടി​യ​ന്ത​ര​ ന​ട​പ​ടി​ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു. 


Also read: മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട്; എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം ഓർത്ത് അഭിമാനിക്കുന്നു 


കോറോണ  പ്രതിസന്ധിയിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ലോക്ക് ഡൗണിന് ശേഷം രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗൺ മൂലമുണ്ടായ വൻ നഷ്ടം നികത്താനായി വരുംമാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികൾ ഉയർത്താനാണ് സാധ്യത. ക്രൂഡ് ഓയിൽ വില വർധിക്കാൻ തുടങ്ങിയത്, ലോക്ഡൗൺ നഷ്ടം നികത്താനുളള കമ്പനികളുടെ ശ്രമം, രൂപയുടെ മൂല്യം ഇടിയുന്നത് എന്നി കാരണങ്ങളിലാണ് പെട്രൊൾ, ഡീസൽ വില വർധിക്കുന്നതെന്നാണ് സൂചന.