മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട്; എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം ഓർത്ത് അഭിമാനിക്കുന്നു

നിലവിലെ സ്ഥിതിഗതികൾ വഷളാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.    

Last Updated : Jun 17, 2020, 06:30 AM IST
മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട്; എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം ഓർത്ത് അഭിമാനിക്കുന്നു

ന്യുഡൽഹി:  മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട് എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗം ഓർത്ത് അഭിമാനിക്കുന്നുവെന്ന് ചൈനീസ് ആക്രമനത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷിന്റെ അമ്മ മഞ്ജുള പറഞ്ഞു. മകന്റെ മരണം അറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മഞ്ജുള ഇപ്രകാരം പറഞ്ഞത്. 

ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വളരെ ദു:ഖമുനണ്ടെന്ന് പറഞ്ഞ ആ അമ്മ മകനെയോർത്ത് അഭിമാനിക്കുന്നുവെന്നും രാജ്യത്തിനായി അവൻ ജീവൻ ത്യാഗം ചെയ്തുവെന്നും പറഞ്ഞു.  

Also read: ലഡാക്കിലെ സംഘർഷം: ഇരുപതിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു

കഴിഞ്ഞ ദിവസം രാത്രിയിലാണ് ലഡാക്ക് അതിർത്തിയിൽ ചൈന ആക്രമണം നടത്തിയത്.  ആക്രമണത്തിൽ കേണലിന് പുറമെ രണ്ടു സൈനികർ കൂടി വീരമൃത്യു വരിച്ചുവെന്നാണ് റിപ്പോർട്ടുകൾ ആദ്യം വന്നത് എങ്കിലും പിന്നീട് ഇരുപതിലധികം ഇന്ത്യൻ സൈനികർ മരണമടഞ്ഞതായും റിപ്പോർട്ട് വന്നിരുന്നു.  

ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചുവെന്നും തിരിച്ചടിയില്‍ നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.  സംഭവത്തില്‍ കേന്ദ്ര സർക്കാരും പ്രതികരിച്ചു.  നിലവിലെ സ്ഥിതിഗതികൾ വഷളാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.  സമാധാനപരമായി കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇന്ത്യയുടെ പരമാധികാരവും ഐക്യവും കാത്തു സൂക്ഷിക്കുന്നതിൽ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചു. 

Trending News