ന്യുഡൽഹി:  രാജ്യത്ത് ഇന്ധനവില കുതിക്കുന്നു.  എട്ട് ദിവസത്തിനിടെ ഇന്ധനവില വർധിച്ചത് ഏഴാം തവണയാണ്.  ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിച്ചത്.  കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് എട്ടാമത്തെ പ്രാവശ്യമാണ് വില കൂടുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെ വില 85 പൈസയും ഡീസലിന് 1.49 രൂപയുമാണ് വർധിച്ചത്.  കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന്റെ ഇന്നത്തെ വില 76.03 രൂപയായി ഉയർന്നിട്ടുണ്ട്.  അതുപോലെ പെട്രോളിന്റെ വില 82.23 രൂപയുമാണ്.  


Also read: ഒരേസമയം ആറ് കാമുകിമാരേയും ഗർഭിണികളാക്കി, ഇനി കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ്..!! 


ബിഹാർ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്.  കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന വില നിയന്ത്രണം നവംബർ 20 മുതൽ പുനരാരംഭിച്ചു.  ഇതോടെയാണ് വില ഉയരാൻ തുടങ്ങിയത്.  


രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 48 ഡോളർ കടന്നിട്ടുണ്ട്.  കോവിഡ് വാക്സിന്റെ ഫലസൂചനയാണ് ക്രൂഡ് വിപണിയിൽ ഉണർവ് വരുത്തിയത്.  ഇന്നലെ ക്രൂഡോയിലിന്  ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്.