പതിമൂന്നു ദിവസം കൊണ്ട് 7.12 രൂപ വര്‍ധിച്ച് പെട്രോള്‍ വില. ഡീസലിന് 7.35 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വില വര്‍ദ്ധിച്ചതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.37 രൂപയായി.


COMMERCIAL BREAK
SCROLL TO CONTINUE READING

56പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. 63 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 77.06 രൂപയായി. അതേസമയം, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറയുകയാണ്.


വരനും കൂട്ടരും ചേര്‍ന്ന് വധുവിന്‍റെ സഹോദരനെ കൊന്നു... കാരണം മധുരപലഹാരം


 


എന്നാല്‍, എണ്ണക്കമ്പനികള്‍ വില കൂട്ടുകയാണ്.കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിതെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ 82 ദിവസമായി എണ്ണവിലയില്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല.


13 ദിവസങ്ങള്‍ക്ക് മുന്‍പാണ് വിലയില്‍ മാറ്റങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത്. അതിനു ശേഷം തുടര്‍ച്ചയായി എണ്ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.