വരനും കൂട്ടരും ചേര്‍ന്ന് വധുവിന്‍റെ സഹോദരനെ കൊന്നു... കാരണം മധുരപലഹാരം

മധുരപലഹാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പൊലിഞ്ഞത് ഒരു ജീവന്‍!!

Last Updated : Jun 18, 2020, 05:18 PM IST
  • വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന വിരുന്നില്‍ വിളമ്പിയ മധുരപലഹാരത്തെ ചൊല്ലി വരന്‍ മനോജ്‌ കുമാറും സുഹൃത്തുക്കളും വധുവിന്‍റെ ബന്ധുക്കളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
വരനും കൂട്ടരും ചേര്‍ന്ന് വധുവിന്‍റെ സഹോദരനെ കൊന്നു... കാരണം മധുരപലഹാരം

ലഖ്നൗ: മധുരപലഹാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പൊലിഞ്ഞത് ഒരു ജീവന്‍!!

ഉത്തര്‍പ്രദേശിലെ ഷംഷാബാദില്‍ തിങ്കളാഴ്ച രാത്രിയാണ്‌ സംഭവ൦. വിവാഹത്തിന് വിളമ്പിയ മധുര പലഹാരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ടു സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും വധുവിന്‍റെ പിതാവ് രാംപാല്‍ ജാദവിന്‍റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. 

Viral Video: ബലാത്സ൦ഗത്തില്‍ നിന്നും പെണ്‍ക്കുട്ടിയെ രക്ഷിച്ച ജീന്‍സ്.. വൈറലായി 'മൈ ബ്ലഡി ജീന്‍സ്'

വരനും സുഹൃത്തുക്കളും ചേര്‍ന്നാണ് മകനെ കാറില്‍ കയറ്റിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് എന്നാണ് രാംപാല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന വിരുന്നില്‍ വിളമ്പിയ മധുരപലഹാരത്തെ ചൊല്ലി വരന്‍ മനോജ്‌ കുമാറും സുഹൃത്തുക്കളും വധുവിന്‍റെ ബന്ധുക്കളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 

ഇതിനു പിന്നാലെയാണ് വധുവിന്റെ സഹോദരനായ ഒന്‍പത് വയസുകാരനെ ഇവര്‍ കാറിലെടുത്തിട്ട് വേഗത്തില്‍ പോയി. അതിവേഗത്തില്‍ പാഞ്ഞ കാറിടിച്ചാണ് മൂന്ന്‍ പേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.  പിന്നീട് ഗ്രാമത്തിന്‍റെ മറ്റൊരു ഭാഗത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുഖം വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  

'ശവപ്പെട്ടിയില്‍ PM-Cares സ്റ്റിക്കറുണ്ടോ?' CSK-ല്‍ നിന്ന് ഡോക്ടറെ പുറത്താക്കി!

കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിനു മുന്‍പ് ഇവര്‍ വധുവിന്റെ അമ്മാവന് നേരെ വെടിയുതിര്‍ത്തിരുന്നതായും ഭാഗ്യം കൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. 

എന്നാല്‍, ഒന്‍പത് വയസുകാരന്‍റെ മരണ കാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇത് വ്യക്തമാക്കുമെന്ന് കാമായ്ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ രാജ് വീര്‍ സിങ് ഗൗര് അറിയിച്ചു. അതേസമയം, സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ മനോജ്‌ കുമാറിനെയും സുഹൃത്തുക്കളെയും ഇതുവരെ പോലീസ് പിടികൂട്ടിയിട്ടില്ല. 

Trending News