ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബറിൽ നികുതി കുറച്ച് കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

81.50 രൂപയായിരുന്നു അന്ന് അസംസ്കൃത എണ്ണയുടെ വില. എന്നാൽ അതിന് ശേഷം രാജ്യാന്തര തലത്തിൽ എണ്ണ വില ഉയർന്നിരുന്നു. എന്നാൽ രാജ്യത്ത് ഇന്ധനവില ഉയർത്തിയില്ല. തെരഞ്ഞെടുപ്പുകൾ നടക്കുന്ന സമയങ്ങളിൽ മാത്രം കേന്ദ്ര സർക്കാരിന് വേണ്ടി എണ്ണ കമ്പനികൾ ഒത്തുകളിക്കുന്നുവെന്ന ആരോപണം മുൻപ് മുതൽ ശക്തമായിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ഇത്തവണയും തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില വർധിക്കാതിരുന്നതെന്നാണ് വിമർശകർ വ്യക്തമാക്കുന്നത്.



തെരഞ്ഞെടുപ്പിന് ശേഷം എണ്ണ കമ്പനികൾ തുടർച്ചയായി വില വർധിപ്പിക്കുമെന്നും ആരോപണം ഉയരുന്നു. ഉത്തർപ്രദേശ്, ​ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പാണ് നടന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഫലമായി രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ധന വില വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെര‍ഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധനവില 10 രൂപയോളം വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.


നിലവിൽ എണ്ണ കമ്പനികളുടെ നഷ്ടം ഏകദേശം അഞ്ച് രൂപയോളമാണ്. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ നിലവിൽ വന്നാൽ എണ്ണ ലഭ്യത കുറയും. ഇത് വീണ്ടും വില വർധനവിന് കാരണമാകും. ഈ നഷ്ടങ്ങൾ പരിഹരിക്കണമെങ്കിൽ 10 രൂപയോളം വർധിപ്പിക്കേണ്ടി വരുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ബാരലിന് 130 ഡോളറാണ് നിലവിലെ ക്രൂഡ് ഓയിൽ വില. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2008ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ വില ഇത്രയും വർധിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.