ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദിയാണ് ഡൽഹിയിൽ പ്രഖ്യാപനം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും വോട്ടെടുപ്പ് നടക്കും.  മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായായിരിക്കും പോളിങ് നടക്കുക. മണിപ്പൂരില്‍ രണ്ട് ഘട്ടമായിരിക്കും പോളിങ് നടക്കുക. ആദ്യ ഘട്ടം മാര്‍ച്ച് നാലിനും രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിനും നടക്കും.
 
ഫെബ്രുവരി 11, 15, 19, 23, 27, മാർച്ച്​ 4​,8​ തീയതികളിലായി ഉത്തർപ്രദേശിൽ ഏഴ്​ ഘട്ടമായാണ് വോ​ട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11 ന്​ പ്രഖ്യാപിക്കും. 


അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 16 കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെ 693 മണലങ്ങളിലായി 1,85,000 പോളിങ് ബുത്തുകളുണ്ടാവും. തെരഞ്ഞെടുപ്പ് ക്യാബിനിന്റ ഉയരം 30 ഇഞ്ച് ആക്കി ഉയര്‍ത്തും. ചാനലുകള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചരണവും പരസ്യങ്ങളും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും.


20,000 രൂപയ്ക്ക് മുകളിലുള്ള പണം ഇടപാടുകള്‍ ബാങ്ക് വഴി മാത്രമേ നടത്താന്‍ പാടുള്ളൂ. പരമാവധി 28 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചരണാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തുകയുടെ പരിധി. പെയ്ഡ് ന്യൂസ് സംബന്ധമായ പ്രവണതകള്‍ പ്രസ് കൗണ്‍സില്‍ കര്‍ശനമായി നിയന്ത്രിക്കും.