ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ നിന്നും പുലര്‍ച്ചയ്ക്ക് ദാരുണ വര്‍ത്ത. പിക് അപ് വാന്‍ കനാലിലേയ്ക്ക് മറിഞ്ഞ് നിവധി പേരെ കാണാതായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

30 ഓളം പേരാണ് പിക് അപ് വാനില്‍ സഞ്ചരിച്ചിരുന്നത്. സംഭവത്തില്‍ 7 കുട്ടികളെ കാണ്മാനില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വാനിലുണ്ടായിരുന്ന 22 പേര്‍ നീന്തി രക്ഷപെട്ടു. ലഖ്നൗവിനടുത്ത് പടവാ കേഡാ ഗ്രാമത്തിലെ ഇന്ദിര കനാലിലാണ് ഈ ദാരുണ സംഭവം നടന്നത്. 



പിക് അപ് വാനില്‍ സഞ്ചരിച്ചിരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങി വരവേ ആണ് അപകടം സംഭവിച്ചത്. പിക് അപ് വാനിൽ യാത്ര ചെയ്തിരുന്നവര്‍ ബരാബങ്കിയ്കടുത്തുള്ള സരായ് പാണ്ഡെ ഗ്രാമത്തില്‍ താമസിക്കുന്നവരാണ് എന്ന് പറയപ്പെടുന്നു.


അതേസമയം, പിക് അപ് വാന്‍ എങ്ങിനെ കനാലിലേയ്ക് മറിഞ്ഞു എന്നത് സംബന്ധിച്ച യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. 


നഗര ഭരണസമിതി ഉദ്യോഗസ്ഥരും പൊലീസും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയാണ്. കൂടാതെ, എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.


കനാലിൽ വീണുപോയവരെ രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.