പട്യാല ലോക്കോമോട്ടീവ് വർക്ക്സ് (പിഎൽഡബ്ല്യു) അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പിഎൽഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് plwindianrailways.gov.in വഴി അപേക്ഷ സമർപ്പിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി സ്ഥാപനത്തിലെ 295 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒക്ടോബർ ഒമ്പതിന് ആരംഭിച്ച രജിസ്ട്രേഷൻ പ്രക്രിയ 2023 ഒക്ടോബർ 31ന് അവസാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്യാല ലോക്കോമോട്ടീവ് വർക്ക്സ് റെയിൽവേ റിക്രൂട്ട്‌മെന്റ് 2023:  ഒഴിവ് വിശദാംശങ്ങൾ


ഇലക്ട്രീഷ്യൻ: 140 തസ്തികകൾ
മെക്കാനിക്ക് (ഡീസൽ): 40 തസ്തികകൾ
മെഷിനിസ്റ്റ്: 15 തസ്തികകൾ
ഫിറ്റർ: 75 തസ്തികകൾ
വെൽഡർ: 25 തസ്തികകൾ


ALSO READ: എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവുകൾ; രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ, വിശദ വിവരങ്ങൾ അറിയാം


പട്യാല ലോക്കോമോട്ടീവ് വർക്ക്സ് റെയിൽവേ റിക്രൂട്ട്‌മെന്റ് 2023: യോഗ്യതാ മാനദണ്ഡം


തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ പത്താം ക്ലാസ്, പ്ലസ് ടു എന്നീ ബോർഡ് പരീക്ഷകൾ പാസായിരിക്കണം. പത്താം ക്ലാസിൽ 50 ശതമാനം മാർക്ക് നേടുകയും വേണം. മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, ഫിറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷിക്കുന്നവർ 15നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വെൽഡർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 15നും 22നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.


പട്യാല ലോക്കോമോട്ടീവ് വർക്ക്സ് റെയിൽവേ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷാ ഫീസ്


വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർഥികളും 100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. ഫീസ് ഓൺലൈൻ വഴി അടയ്ക്കണം. കൂടുതൽ വിശദാംശങ്ങൾക്ക് ഉദ്യോഗാർഥികൾക്ക് പിഎൽഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.