PM Cares for Children: കൊറോണ കാലത്ത് അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി, എങ്ങിനെ ഈ ആനൂകൂല്യം നേടാം?
കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ (PM Cares for Children scheme) ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
PM Cares for Children: കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ (PM Cares for Children scheme) ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ കൈമാറുകയും കോവിഡ് -19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ (PM Cares for Children scheme) എന്ന പദ്ധതിയുടെ പാസ്‌ബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. ആയുഷ്മാൻ ഭാരത് യോജന പ്രകാരമുള്ള ഹെൽത്ത് കാർഡുകളും അദ്ദേഹം കുട്ടികൾക്ക് കൈമാറി.
Also Read: Petrol Diesel Price Hike: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഉയരുമോ? ആശങ്കയ്ക്ക് കാരണങ്ങള്‍ പലത്
ഈ പദ്ധതിയിലൂടെ കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഏറെ പ്രയോജനം ലഭിക്കും.
ഈ പദ്ധതിയ്ക്ക് കീഴില്‍ സ്കീമിന് കീഴിൽ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ കോഴ്സുകള്‍ക്കുമുള്ള സഹായത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നൽകും. കൂടാതെ, ആയുഷ്മാൻ ഹെൽത്ത് കാർഡ് ഉപയോഗിച്ച് 5 ലക്ഷം രൂപ വരെ ചികിത്സ ലഭിക്കും.
Also Read: Sidhu Moose Wala Murder Update: സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് മിനിറ്റുകൾക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊറോണ മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 112 കുട്ടികളുടെ സംരക്ഷണമാണ് പ്രധാനമന്ത്രി പി.എം കെയറിലൂടെ പ്രഖ്യാപിച്ചത്. ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നും 23 വയസ് പൂര്‍ത്തിയാകുമ്പോഴേയ്ക്കും ഈ കുട്ടികളുടെ അക്കൗണ്ടിൽ നിന്നും പത്തുലക്ഷം രൂപ പിൻവലിക്കാനാകുമെന്നും അതിനായുള്ള നിക്ഷേപം കേന്ദ്രസർക്കാർ നേരിട്ടു നടത്തുകയാണെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.
"പാൻഡെമിക് സമയത്ത് ആശുപത്രികൾ തയ്യാറാക്കുന്നതിലും വെന്‍റിലേറ്ററുകൾ വാങ്ങുന്നതിലും ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിലും PM CARES ഫണ്ട് വളരെയധികം സഹായിച്ചു. ഇക്കാരണത്താൽ നിരവധി ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഇന്ന് ഈ ഫണ്ടിലൂടെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍", പ്രധാനമന്ത്രി പറഞ്ഞു.
എന്താണ് എം കെയർ ഫോർ ചിൽഡ്രൻസ് സ്കീം? (What is PM Cares For Children scheme?)
2021 മെയ് 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎം കെയർ ഫോർ ചിൽഡ്രൻ ആരംഭിച്ചത്. 2020 മാർച്ച് 11 നും 2022 ഫെബ്രുവരി 28 നുമിടയില്‍ കോവിഡ്-19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്.
പി എം കെയർ ഫോർ ചിൽഡ്രൻസ് സ്കീം നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്? (What are the benefits of PM Cares For Children scheme?)
ഈ പദ്ധതി പ്രകാരം കുട്ടികൾക്ക് 23 വയസ് തികയുമ്പോൾ 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. കൂടാതെ, ആരോഗ്യ ഇൻഷുറൻസും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സ്കോളർഷിപ്പുകളും ഈ പദ്ധതിയുടെ ഭാഗമാണ്.
പി എം കെയർ ഫോർ ചിൽഡ്രൻസ് സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാക്കാം? (How to avai the benefits of PM Cares For Children scheme?)
1. കോവിഡ് -19 മഹാമാരിയുടെ കാലത്ത് മാതാപിതാക്കളെയും രക്ഷിതാക്കളെയും നഷ്ടപ്പെട്ട കുട്ടികളുടെ പേരുകള്‍ രജിസ്റ്റർ ചെയ്യുന്നതിനായി സർക്കാർ പോർട്ടൽ ആരംഭിച്ചിരുന്നു.
2. നിങ്ങൾക്ക് https://pmcaresforchildren.in/ എന്ന പോർട്ടലിൽ എത്തി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാം
3. സർക്കാരിന്‍റെ അനുമതി ലഭിച്ചാൽ ആനുകൂല്യങ്ങൾ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിത്തുടങ്ങും.
4. നിലവിൽ 9042 അപേക്ഷകളാണ് പദ്ധതി പ്രകാരം സർക്കാരിന് ലഭിച്ചത്. 4345 അപേക്ഷകൾക്ക് അംഗീകാരം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...