ന്യുഡൽഹി:  അന്താരാഷ്ട്ര നഴ്സ് ദിനമായ ഇന്ന് എല്ലാ നഴ്സുമാർക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി.  ഭൂമിയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇവരോട് നന്ദി പ്രകടിപ്പിക്കാനുള്ള ദിനമാണ് ഇണെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കൊറോണ ഭീതി: മഹാരാഷ്ട്രയിൽ 50% തടവുകാർക്ക് ജാമ്യം 


മാത്രമല്ല കോറോണ മഹാമാരിയെ ഇന്ത്യയിൽ നിന്നും തുരത്താൻ രാവുംപകലും നോക്കാതെ പ്രവർത്തിക്കുകയാണ് ഓരോ നഴ്സുമാരെന്നും പ്രധാനമന്ത്രി പറഞ്ഞു.  നഴ്സ്മാരോടും അവരൂടെ കുടുംബങ്ങളോടും നന്ദിയുള്ളവരാണ് ഞങ്ങളെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.   


 



 


അതെ ഇന്ന് ലോകത്തുള്ള എല്ലാ മനുഷ്യർക്കും ഇന്ന്  ഏറ്റവും കൂടുതൽ കടപ്പാട് ഉള്ളത് മാലാഖമാർ എന്നുവിളിക്കുന്ന ഈ നഴ്സ്മാരോടാണെന്ന കാര്യം പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്.