മുംബൈ: വുഹാനിലെ കോറോണ ഇന്ത്യയെയും വിടാതെ പിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.
ഓരോ ദിവസങ്ങൾ കഴിയുന്തോറും കോറോണ ഭീതിയിൽ ഉരുകുകയാണ് മഹാരാഷ്ട്ര എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ജയിലുകളിലുള്ള അമ്പത് ശതമാനം തടവുകരെയും ജാമ്യത്തിൽ വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഉന്നതതല സമിതിയാണ് തീരുമാനം എടുത്തിരിക്കുന്നത്.
Also read: സാനിയ മിർസയുടെ ട്രൗസറോ..? TikTok വീഡിയോ പങ്കുവെച്ച് സാനിയ
ഇതനുസരിച്ച് തടവുകാർക്ക് പരോൾ നല്കുകയോ അല്ലെങ്കിൽ തൽക്കാലം ജാമ്യത്തിൽ വിട്ടയക്കുകയോ ചെയ്യാനാണ് നിർദ്ദേശം. ഈ തീരുമാനം എടുക്കാനുള്ള അടിസ്ഥാന കാരണം മുംബൈ ആർതർ റോഡ് സെൻട്രൽ ജയിലിലെ 184 തടവുകാർക്ക് കോറോണ സ്ഥിരീകരിച്ചതാണ്. ഏത് വകുപ്പിലുള്ള തടവുകാർക്കാണ് ജാമ്യം നൽകേണ്ടതെന്നും അതിന് എത്ര സമയപരിധി കൊടുക്കണം എന്നുള്ള കാര്യത്തിലൊന്നും ഇതുവരെ'തീരുമാനമായിട്ടില്ല.
Also read: പാവപ്പെട്ട ഗൾഫ് മലയാളികൾക്ക് നാട്ടിലെത്താൻ സൗജന്യ ടിക്കറ്റുമായി മമ്മൂട്ടി
ബോംബെ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ഛഹന്ദേ, ജയിൽ ഡിജിപി തുടങ്ങിയവർ അംഗങ്ങളാണ്. മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലായി 35,236 തടവുകാരാണ് ഉള്ളത്. ഈ നിർദ്ദേശം അനുസരിച്ച് ഇതിൽ പകുതി പേർക്ക് ജയിലിൽ നിന്നും പുറത്തുകടക്കാൻ കഴിയും.
ജയിൽ അധികൃതർ തടവുകാരെ വിട്ടയക്കുന്നതിന് മുൻപ് നടപടികൾ പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.