PM-KISAN 15th Installment Upate: രാജ്യത്തെ നിര്‍ധനരായ കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana) ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Bad Habits for Skin: ഈ ദുശ്ശീലങ്ങൾ ഉടന്‍ മാറ്റിക്കോളൂ, ചർമ്മത്തിന് ദോഷം


രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.


Also Read:  Stress Relief: ഓഫീസ് ടെന്‍ഷന്‍ നിങ്ങളെ അലട്ടുന്നുവോ? മനസിനെ ശാന്തമാക്കാന്‍ ഈ 2 യോഗാസനങ്ങള്‍ ശീലിക്കാം   
 
ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഈ പദ്ധതിയുടെ 15-ാം ഗഡു രാജ്യത്തെ 8 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നവംബർ 15ന് തന്‍റെ ജാർഖണ്ഡ് സന്ദർശനത്തിനിടെയാണ്  കര്‍ഷകര്‍ക്ക് ഈ തുക കൈമാറിയത്. 



രാജ്യത്തെ 8 കോടിയിലധികം ഗുണഭോക്താക്കൾക്കായി 18,000 കോടി രൂപയുടെ പതിനഞ്ചാം ഗഡുവാണ്  പ്രധാനമന്ത്രി മോദി യോഗ്യരായ കർഷകർക്ക് കൈമാറിയത്. 


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 15-ാം ഗഡു, ഗുണഭോക്തൃ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ? എങ്ങിനെ അറിയാം?  
 
പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റ് https://pmkisan.gov.in/ പോർട്ടൽ സന്ദർശിക്കുക


- പേയ്‌മെന്‍റ് സക്സസ് ടാബിന് കീഴിൽ നിങ്ങൾ ഇന്ത്യയുടെ ഭൂപടം കാണും.


- വലതുവശത്ത്, "ഡാഷ്ബോർഡ്" എന്ന മഞ്ഞ നിറത്തിലുള്ള ഒരു ടാബ് ഉണ്ടാകും.


- ഡാഷ്ബോർഡിൽ ക്ലിക്ക് ചെയ്യുക


- ക്ലിക്ക് ചെയ്ത ശേഷം, നിങ്ങളെ ഒരു പുതിയ പേജിലേക്ക് കൊണ്ടുപോകും


- വില്ലേജ് ഡാഷ്‌ബോർഡ് ടാബിൽ, നിങ്ങളുടെ മുഴുവൻ വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്


- സംസ്ഥാനം, ജില്ല, ഉപജില്ല, പഞ്ചായത്ത് എന്നിവ തിരഞ്ഞെടുക്കുക


- തുടർന്ന്  show button ക്ലിക്ക് ചെയ്യുക


- ഇതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ വിശദാംശങ്ങൾ തിരഞ്ഞെടുക്കാം


- 'Get Report' ബട്ടൺ ക്ലിക്ക് ചെയ്യുക


- ഇപ്പോൾ നിങ്ങൾക്ക് ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് കാണാൻ കഴിയും


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) സ്കീം, 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതാണ്. രാജ്യത്തുടനീളമുള്ള കൃഷിയോഗ്യമായ ഭൂമിയുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും സാമ്പത്തിക പിന്തുണ നൽകാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി പ്രകാരം, പ്രതിവർഷം 6000 രൂപ മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നു.
   


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.