Bad Habits for Skin: ഈ ദുശ്ശീലങ്ങൾ ഉടന്‍ മാറ്റിക്കോളൂ, ചർമ്മത്തിന് ദോഷം

Habits  Dangerous For Skin: ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നതിന് കാരണം നിങ്ങളുടെ ചില ദുശീലങ്ങളാണ്. അതിനാല്‍ തന്നെ ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ അനിവാര്യമാണ്

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 01:20 PM IST
  • ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ചില ദുശ്ശീലങ്ങൾ ചര്‍മ്മത്തിന് ഏറെ ദോഷകരമായി ഭവിക്കും. നിങ്ങളുടെ ചർമ്മത്തിന് അപകടകരമാണെന്ന് തെളിയിക്കുന്ന ചില ദുശ്ശീലങ്ങൾ ഉണ്ട്.
Bad Habits for Skin: ഈ ദുശ്ശീലങ്ങൾ ഉടന്‍ മാറ്റിക്കോളൂ, ചർമ്മത്തിന് ദോഷം

Habits  Dangerous For Skin: പ്രായം കൂടുന്തോറും മുഖത്ത് ചുളിവുകൾ വരിക എന്നത് സാധാരണമാണ്, എന്നാല്‍, വളരെ ചെറുപ്രായത്തിൽ തന്നെ മുഖത്ത് ചുളിവുകൾ വരുന്നത് ഒരു വ്യക്തിക്ക് കൂടുതല്‍ പ്രായം തോന്നിപ്പിക്കും. 

Also Read: Stress Relief: ഓഫീസ് ടെന്‍ഷന്‍ നിങ്ങളെ അലട്ടുന്നുവോ? മനസിനെ ശാന്തമാക്കാന്‍ ഈ 2 യോഗാസനങ്ങള്‍ ശീലിക്കാം   
 
ഇത്തരത്തില്‍ ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നതിന് കാരണം നിങ്ങളുടെ ചില ദുശീലങ്ങളാണ്. അതിനാല്‍ തന്നെ ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. വീടിന് പുറത്ത് പോകുന്ന അവസരത്തില്‍ സൺസ്‌ക്രീൻ പുരട്ടുക എന്നത് ഏറെ ആവശ്യമാണ്. കാരണം, അധികം വെയില്‍ ഏല്‍ക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം  ചെയ്യും. ഇത് മുഖത്ത് പെട്ടെന്ന് ചുളിവുകൾ വരാൻ കാരണമാകുന്നു. ഈ ഒരു സാഹചര്യത്തില്‍ ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.  

Also Read:  Dark Circle: കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഞൊടിയിടയില്‍ മാറും, ഈ ചെടിയുടെ ഇലകള്‍ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ  
 
ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ചില ദുശ്ശീലങ്ങൾ ചര്‍മ്മത്തിന് ഏറെ ദോഷകരമായി ഭവിക്കും. നിങ്ങളുടെ ചർമ്മത്തിന് അപകടകരമാണെന്ന് തെളിയിക്കുന്ന ചില ദുശ്ശീലങ്ങൾ ഇവയാണ്... 

1. പുകവലി മദ്യപാനം 

പുകവലിയും മദ്യപാനവും നിങ്ങളുടെ രക്തചംക്രമണം മന്ദഗതിയിലാക്കുന്നു, ഇത് ചർമ്മത്തിന്‍റെ പ്രായമാകൽ പ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കുന്നു. അതായത്, ഒരു വ്യക്തി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് വഴി ചർമ്മത്തിലെ രക്തയോട്ടം കുറയ്ക്കുകയും വാർദ്ധക്യം വേഗത്തിൽ ആരംഭിക്കുകയും ചെയ്യുന്നു. കൂടാതെ, മദ്യം കഴിക്കുന്നത് ചർമ്മം കൂടുതല്‍ വരണ്ടതാക്കുന്നു. അതിനാല്‍, പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ കഴിവതും ഒഴിവാക്കുക, ഈ ശീലങ്ങള്‍ ഉപേക്ഷിക്കുക.

2. മാനസിക സമ്മര്‍ദ്ദം

ചർമ്മത്തിനും ആരോഗ്യത്തിനും മാനസിക സമ്മര്‍ദ്ദം വളരെ അപകടകരമാണ്. സമ്മർദ്ദം കോർട്ടിസോൾ എന്ന ഹോർമോണിന്‍റെ അധിക ഉത്‌പാദനത്തിന് വഴി തെളിക്കും. ഇത് കൊളാജൻ വർദ്ധിക്കാൻ വഴിതെളിക്കും. കൂടാതെ, മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ഇതുമൂലം നിങ്ങളുടെ ചർമ്മം മങ്ങിയതും നിർജീവവുമായി മാറുന്നു. അതിനാൽ മാനസിക സമ്മർദ്ദം കഴിവതും ഒഴിവാക്കുക.

3. സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിതമായ ഉപയോഗം 

കെമിക്കല്‍ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നിങ്ങളുടെ ചർമ്മത്തിന് ദോഷകരമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഇത് അമിതമായി ഉപയോഗിച്ചാൽ നിങ്ങളുടെ ചർമ്മം വരണ്ടതും നിർജീവവുമാകും, അതിനാൽ കേമിക്കല്ന്‍ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

4. വരണ്ട ചർമ്മം

നിങ്ങളുടെ ചർമ്മം എപ്പോഴും വരണ്ടതായി തുടരുകയാണെങ്കിൽ, ചർമ്മത്തിൽ വേഗത്തില്‍ ചുളിവുകൾ ഉണ്ടാകാൻ തുടങ്ങും. അതിനാൽ, നിങ്ങളുടെ ചർമ്മത്തെ എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തെ കൂടുതല്‍ ആരോഗ്യകരവും മനോഹരവുമാക്കുന്നു. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News