PM Kisan eKYC deadline: രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കർഷകരെ  സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ  ധനസഹായമാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്. 


Also Read:  Good News..! പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്ക്‌ സന്തോഷവാര്‍ത്ത, ഗ്യാരന്‍റി ഇല്ലാതെ 1.60 ലക്ഷം രൂപ വായ്പ നേടാം..!! 


എന്നാല്‍, ഇപ്പോള്‍ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സംബന്ധിച്ച ഒരു പ്രധാന അറിയിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്‌. അതായത്, പദ്ധതിയ്ക്ക് കീഴില്‍  eKYC പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിയ്ക്കുകയാണ്. മുന്‍പ് സര്‍ക്കാര്‍ നല്‍കിയിരുന്ന ന്നിര്‍ദ്ദേശം അനുസരിച്ച് ജൂലൈ 31 വരെയായിരുന്നു  eKYC പൂര്‍ത്തീകരിയ്ക്കാനുള്ള സമയം. എന്നാല്‍ പിന്നീട് ആ സമയപരിധി ആഗസ്റ്റ് 31 വരെ  ദീര്‍ഘിപ്പിച്ചിരുന്നു.  അതനുസരിച്ച് കര്‍ഷകര്‍ക്ക് തങ്ങളുടെ   eKYC പൂര്‍ത്തിയാക്കാന്‍ ഇനി വെറും  3  ദിവസം മാത്രമാണ് അവശേഷിച്ചിരിയ്ക്കുന്നത്.  


Also Read:   PM Kisan BIG update! eKYC പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍
 
ഈ പദ്ധതി വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കേണ്ടതിന്  eKYC സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍, ഇതുവരെ  eKYC  പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ ഈ നടപടി എത്രയും വേഗം പൂര്‍ത്തിയാക്കുക.  കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് ആഗസ്റ്റ് 31 നകം  eKYC പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ  12-ാം ഗഡു ലഭിക്കില്ല. 


പിഎം കിസാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ നിലവില്‍  മൂന്ന് കാര്യങ്ങളാണ് പരാമർശിക്കുന്നത്.   


1. PMKISAN രജിസ്റ്റർ ചെയ്ത കർഷകർക്ക് eKYC നിർബന്ധമാണ് . PMKISAN പോർട്ടലിൽ OTP അടിസ്ഥാനമാക്കിയുള്ള eKYC പൂര്‍ത്തിയാക്കാനുള്ള സൗകര്യം ലഭ്യമാണ്.


2. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള eKYC യ്‌ക്കായി അടുത്തുള്ള CSC സെന്‍റുകളെ സമീപിക്കാം.  


3. എല്ലാ PMKISAN ഗുണഭോക്താക്കൾക്കും. eKYC പൂര്‍ത്തിയാക്കാനുള്ള സമയപരിധി 2022 ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു.


https://exlink.pmkisan.gov.in/aadharekyc.aspx എന്ന ലിങ്കില്‍ ക്ലിക്ക്  ചെയ്ത് eKYC പൂര്‍ത്തിയാക്കാം.  OTP അടിസ്ഥാനമാക്കിയുള്ള eKYC യാണ് ഈ ലിങ്കിലൂടെ നടത്താന്‍ സാധിക്കുക.
 ആധാര്‍ അടിസ്ഥാനമാക്കി  e-KYC എങ്ങനെ പൂർത്തിയാക്കാം:- 


ഇ-കെവൈസി (eKYC) പൂർത്തിയാക്കുന്നതിനായി ആദ്യം  പിഎം കിസാൻ യോജനയുടെ ഔദ്യോഗിക പോർട്ടൽ https://pmkisan.gov.in/. സന്ദർശിക്കുക 


ഹോംപേജിൽ, 'Farmers Corner'എന്ന ഓപ്ഷനില്‍  ക്ലിക്ക് ചെയ്യുക, തുടർന്ന് 'e-KYC' ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്, തുടർന്ന് സേര്‍ച്ച്‌  ടാബിൽ ക്ലിക്ക് ചെയ്യുക.


ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. 


OTP നൽകി 'OTP സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-കെവൈസി ഇതോടെ പൂർത്തിയാകും.


PM Kisan Nidhi Yojana എന്ന  കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലൂടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർക്കാണ്  സാമ്പത്തിക സഹായം നല്‍കി വരുന്നത്.     2000 രൂപയുടെ മൂന്ന് ഗഡുക്കളായി വര്‍ഷം തോറും 6,000 രൂപയാണ്  കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടുകളില്‍ നിക്ഷേപിന്നത്.


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. എന്നാല്‍, അതിന് മുന്‍പായി മറക്കാതെ   eKYC പൂർത്തിയാക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.