Good News..! പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്ക്‌ സന്തോഷവാര്‍ത്ത, ഗ്യാരന്‍റി ഇല്ലാതെ 1.60 ലക്ഷം രൂപ വായ്പ നേടാം..!!

നിങ്ങൾ ഒരു കർഷകനും പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ ഗുണഭോക്താവുമാണെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത..!! അതായത്, കർഷകരെ  സഹായിക്കനും അവരുടെ വരുമാനം ഇരട്ടിയാക്കാനുമുളള ഒരു പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 05:35 PM IST
  • കര്‍ഷകരെ സഹായിക്കുന്നതിനായി "പശു കിസാൻ ക്രെഡിറ്റ് കാർഡ്" പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്നത്.
  • പശു കിസാൻ ക്രെഡിറ്റ് കാർഡിന്‍റെ നിബന്ധനകൾ മോദി സർക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതിക്ക് സമാനമാണ്
Good News..! പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്ക്‌ സന്തോഷവാര്‍ത്ത, ഗ്യാരന്‍റി ഇല്ലാതെ 1.60 ലക്ഷം രൂപ വായ്പ നേടാം..!!

PM Kisan Samman Yojana: നിങ്ങൾ ഒരു കർഷകനും പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ ഗുണഭോക്താവുമാണെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത..!! അതായത്, കർഷകരെ  സഹായിക്കനും അവരുടെ വരുമാനം ഇരട്ടിയാക്കാനുമുളള ഒരു പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്.
 
കര്‍ഷകരെ സഹായിക്കുന്നതിനായി "പശു കിസാൻ ക്രെഡിറ്റ് കാർഡ്" പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്നത്. പശു കിസാൻ ക്രെഡിറ്റ് കാർഡിന്‍റെ നിബന്ധനകൾ മോദി സർക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതിക്ക് സമാനമാണ്. ഇത് പ്രകാരം പശു, പോത്ത്, ആട്, ആട്, കോഴി എന്നിവ വളർത്തുന്നതിന് പരമാവധി മൂന്ന് ലക്ഷം രൂപ ലഭിക്കും. ഇതിൽ 1.60 ലക്ഷം രൂപ വരെ എടുക്കുന്നതിന് ഗ്യാരന്‍റി നൽകേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.  

Also Read:   PM Kisan BIG update! eKYC പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍

അർഹരായ എല്ലാ അപേക്ഷകർക്കും പശു കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ബാങ്കേഴ്‌സ് കമ്മിറ്റി സർക്കാരിന് ഉറപ്പ് നൽകി. 

Also Read:  PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു എന്ന് ലഭിക്കും? 

പദ്ധതി അനുസരിച്ച് പശു, എരുമ എന്നിവയെ വളര്‍ത്താനായി ഒരു കര്‍ഷകന് എത്ര രൂപ ലഭിക്കും? 

പശുവിനെ വളര്‍ത്താനായി 40,783 രൂപ ലഭിക്കും.  
എരുമയ്ക്ക് 60,249 രൂപ ലഭിക്കും. ഇത് ഒരു എരുമയ്ക്കുള്ള തുക ആയിരിയ്ക്കും  
ചെമ്മരിയാടിനും ആടിനും 4,063 രൂപ ലഭിക്കും.
മുട്ടയിടുന്ന കോഴിക്ക്  720 രൂപ വായ്പ നൽകും.

പശു കിസാൻ ക്രെഡിറ്റ് കാർഡ് നേടാനുള്ള യോഗ്യത എന്താണ്? 

അപേക്ഷകര്‍ ഹരിയാന സംസ്ഥാനത്ത് സ്ഥിര താമസക്കാരായിരിക്കണം.
അപേക്ഷകന്‍റെ പക്കല്‍ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്.
മൊബൈൽ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം. 

വായ്പ പലിശ എത്രയായിരിക്കും? 
സാധാരണയായി 7% പലിശയ്ക്കാണ് ബാങ്കുകൾ പണം വായ്പ നൽകുന്നത്. എന്നാല്‍, പശു കിസാൻ ക്രെഡിറ്റ് കാർഡിന് കീഴിൽ കന്നുകാലി ഉടമകൾക്ക്  4% പലിശ മാത്രമേ  നല്‍കേണ്ടതുള്ളൂ.  കേന്ദ്രസർക്കാരിൽ നിന്ന് 3% ഇളവ് നൽകാന്‍ വ്യവസ്ഥയുണ്ട്. ഈ പദ്ധതിയിലൂടെ പരമാവധി 3 ലക്ഷം രൂപ വരെയാണ് വായ്പ  ലഭിക്കുക. 

അപേക്ഷിക്കേണ്ട വിധം
ഈ സ്കീമിന് കീഴിൽ മൃഗങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഹരിയാന സംസ്ഥാനത്തെ താൽപ്പര്യമുള്ള ഗുണഭോക്താക്കൾ ആവശ്യമായ എല്ലാ രേഖകളുമായി അടുത്തുള്ള ബാങ്ക് സന്ദർശിച്ച് അപേക്ഷ സമര്‍പ്പിക്കണം.

അവിടെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷാ ഫോം പൂരിപ്പിക്കണം.

അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, നിങ്ങൾ KYC ചെയ്യേണ്ടതുണ്ട്. കെവൈസിക്കായി കർഷകർ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നൽകണം.

അപേക്ഷാഫോം സമര്‍പ്പിച്ച ശേഷം 1 മാസത്തിനുള്ളിൽ നിങ്ങള്‍ക്ക് മൃഗ ക്രെഡിറ്റ് കാർഡ് ലഭിക്കും. 
നിലവില്‍ ഈ പദ്ധതിയുടെ പ്രയോജനം  ഹരിയാനയിലുള്ള കര്‍ഷകര്‍ക്കാണ് ലഭ്യമാകുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News