പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള തീയതി വീണ്ടും നീട്ടി. രണ്ട് മാസത്തേക്കാണ് ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയം നീട്ടിയിരിക്കുന്നത്. 2022 ജൂലൈ 31 നാണ് ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി, ഇതിന് മുമ്പ് 2022 മെയ് 31 വരെ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്. എന്നാൽ ഈ സമയത്തിനുള്ളിൽ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സമയം നീട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള  സമയം നീട്ടി നൽകുന്നത്. പദ്ധതിപ്രകാരമുള്ള പണത്തിന്റെ 11-ാം ഗഡു കർഷകർക്ക് വിതരണം ചെയ്ത് കുറച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.  


ALSO READ: 7th Pay Commission : സർക്കാർ ജീവനക്കാരുടെ ഡിഎ ഉടൻ വർധിക്കും; ശമ്പളം 27,000 രൂപ വരെ ഉയർന്നേക്കും


 ഇ-കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?


സ്റ്റെപ് 1 : പിഎം കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ സന്ദർശിക്കുക.


സ്റ്റെപ് 2 : ഹോംപേജിന്റെ വലത് വശത്തായി  ഇ-കെവൈസി എന്ന ഓപ്ഷനുണ്ട്.


സ്റ്റെപ് 3 : നിങ്ങളുടെ ആധാർ കാർഡിന്റെ നമ്പറും, ക്യാപ്ടച്ച കോഡും നൽകി. സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യണം.


സ്റ്റെപ് 4: നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ നൽകണം.


സ്റ്റെപ് 5 : അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. അത് നൽകണം. ഇതോട് കൂടി നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാകും.


എന്നാൽ എന്തെങ്കിലും പ്രശനമുണ്ടെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി അന്വേഷിക്കണം. അടുത്തുള്ള സർവീസ് സെന്ററുകൾ മുഖേന ഓഫ്‌ലൈനായും പിഎം കിസാൻ സമ്മാൻ നിധി ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ  കിസാൻ സമ്മാൻ നിധി അക്കൗണ്ടിന്റെ വിവരങ്ങളും, ആധാർ കാർഡുമായി സർവീസ് സെന്ററുകൾ സന്ദർശിച്ചാൽ മതി.


പിഎം കിസാൻ യോജന ടോൾ ഫ്രീ നമ്പർ: 011-24300606,


പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ: 155261


പ്രധാനമന്ത്രി കിസാൻ യോജന ഇമെയിൽ ഐഡി: ഇ-മെയിൽ ഐഡി: pmkisan-ict@gov.in


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.