ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ഉറി ആക്രമണത്തിന് ശേഷമുള്ള സാഹചര്യവും സര്‍ക്കാരിന്‍റെ തീരുമാനവും പ്രധാനമന്ത്രി, രാഷ്ട്രപതിയെ ധരിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിര്‍ന്ന മന്ത്രിമാരായ രാജ്‌നാഥ് സിങ്, മനോഹര്‍ പരീക്കര്‍, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, കരസേനാ നാവിക മേധാവി ദല്‍ബീര്‍ സിങ് സുഹാഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മോദി രാഷ്ട്രപതി ഭവനിലെത്തിയത്.


ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 18 സൈനികരാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറില്‍നിന്നു 70 കിലോമീറ്റര്‍ അകലെ നിയന്ത്രണരേഖയോടു ചേര്‍ന്ന സേനാ താവളത്തില്‍ ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണു ഭീകരാക്രമണം. മൂന്നുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും സൈന്യം വധിച്ചത്.