PM Modi: വാക്‌സിൻ വിതരണത്തിൽ ഇന്ത്യയുടേത് അസാധാരണ നേട്ടം; ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുന്നു
100 കോടി വാക്‌സിനേഷനിലൂടെ ഇന്ത്യ പുതു ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത് വളരെ വേഗത്തിലാണെന്നും ഇത് ഓരോ പൗരന്റെയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: 100 കോടി വാക്‌സിനേഷനിലൂടെ ഇന്ത്യ പുതു ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത് വളരെ വേഗത്തിലാണെന്നും ഇത് ഓരോ പൗരന്റെയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ് എന്നു പറഞ്ഞ പ്രധാനമന്ത്രി (PM Modi) ഒരു പുതിയ അധ്യായത്തിനാണ് ഇവിടെ തുടക്കമിട്ടതെന്നും പറഞ്ഞു. മാത്രമല്ല ഏത് പ്രതിസന്ധിയേയും നേരിടാൻ നാം സജ്ജരാണെന്ന് നാം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: PM Modi: പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
100 കോടി ഡോസ് എന്നത് വെറും ഒരു അക്കം മാത്രമല്ല ഇതൊരു ഒരു നാഴികക്കല്ലാണ്. രാജ്യം ഒരു അസാധാരണ ലക്ഷ്യമാണ് കൈവരിച്ചത്. ഓരോ വ്യക്തിക്കും ഇതിൽ പങ്കുണ്ട്. ഈ അവസരത്തിൽ എല്ലാ ജനങ്ങളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വാക്‌സിനേഷൻ എല്ലാവർക്കും നൽകാനാകുമോ? തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ? എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് ഈ നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ് 19 എന്നും വലിയ വെല്ലുവിളിയാണ് കൊറോണ ഉയർത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: Corona Returns in China: ചൈനയിൽ വീണ്ടും കൊറോണ: വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു
നഗര-ഗ്രാമ വ്യത്യാസമില്ലാതെ വാക്‌സിൻ വിതരണം നടത്തി. വാക്‌സിൻ വിതരണത്തിൽ വിഐപിയെന്നോ സാധാരണക്കാരനെന്നോ വിവേചനം ഉണ്ടായില്ല. മാത്രമല്ല വാക്‌സിൻ സൗജന്യമായി നൽകിയാണ് ഇന്ത്യ മുന്നിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...