PM Modi: പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

PM Modi will address the nation today: കഴിഞ്ഞ 100 വർഷത്തെ ഏറ്റവും വലിയ ആഗോള പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്തിന് ഇപ്പോൾ ശക്തമായ 'സംരക്ഷണ കവചം' ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 09:03 AM IST
  • പ്രധാനമന്ത്രി 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
  • രാജ്യം ഇന്നലെ 100 ഡോസ് വാക്‌സിൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു
  • നേട്ടത്തിന് പിന്നാലെ അദ്ദേഹം ഇന്നലെ റാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ചിരുന്നു
PM Modi: പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: PM Modi will address the nation today: പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.  ഇത് സംബന്ധിച്ച വിവരങ്ങൾ പിഎംഒ (PMO) നൽകിയിട്ടുണ്ട്. 

 

 

രാജ്യം ഇന്നലെ 100 ഡോസ് വാക്‌സിൻ (Covid Vaccination) എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നിരിക്കുന്നത്. 

Also Read: PM Narendra Modi | എയർ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊർജം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് പ്രതിരോധ വാക്സിനേഷൻ പ്രകാരം ഇന്ത്യ 100 കോടി ഡോസ് കടന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) രാജ്യത്തെ അഭിനന്ദിച്ചു. കഴിഞ്ഞ 100 വർഷത്തെ ഏറ്റവും വലിയ ആഗോള പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്ത് ഇപ്പോൾ ശക്തമായ 'സംരക്ഷണ കവചം' ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പിന്റെ ഈ നേട്ടത്തെ ഇന്ത്യൻ ശാസ്ത്രത്തിന്റെയും സംരംഭത്തിന്റെയും 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ മനോഭാവത്തിന്റെയും വിജയമായിട്ടാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ നേട്ടത്തിന് പിന്നാലെ അദ്ദേഹം ഇന്നലെ റാം മനോഹർ ലോഹ്യ (RML) ആശുപത്രി സന്ദർശിച്ചിരുന്നു. 

Also Read: 100 crore covid vaccinations: വാക്സിനേഷനിൽ ചരിത്രം രചിച്ച് ഇന്ത്യ; 100 കോടി ഡോസ് വാക്സിനേഷൻ പിന്നിട്ടു

വാക്സിൻ എടുക്കാനെത്തിയ ആരോഗ്യ പ്രവർത്തകരോടും മുൻനിര യോദ്ധാക്കളോടും ഗുണഭോക്താക്കളോടും അദ്ദേഹം സംവദിച്ചു. കഴിഞ്ഞ 100 വർഷത്തെ ഏറ്റവും വലിയ ആഗോള പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്ത് ഇപ്പോൾ 100 കോടി ഡോസ് വാക്സിനുകളുടെ ശക്തമായ 'സംരക്ഷണ കവചം' ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയുടെ ഓരോ പൗരന്റെയും നേട്ടമാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.  

മുൻനിര പ്രവർത്തകർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു (PM thanked frontline workers)

ഇന്ത്യ ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യൻ ശാസ്ത്രത്തിന്റെയും സംരംഭത്തിന്റെയും 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ മനോഭാവത്തിന്റെയും വിജയത്തിന് നമ്മൾ സാക്ഷ്യം വഹിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പിൽ 100 ​​കോടി കടന്ന ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. ഈ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News